ജയ്‌പൂര്‍: ഇന്ത്യയുടെ വികസനക്കുതിപ്പില്‍ കര്‍ഷകരുടെ പങ്കിനെ ആര്‍ക്കും കുറച്ച് കാണാനാകില്ലെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. ചിത്തോര്‍ഗഡില്‍ അഖില മേവാര്‍ റീജിയണ്‍ ജാട്ട് മഹാസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് രാഷ്‌ട്രീയ കരുത്തും സാമ്പത്തിക കഴിവുമുണ്ട്. അവര്‍ക്ക് സഹായത്തിനായി ആരെയും ആശ്രയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ രാജ്യത്തിന്‍റെ സ്ഥിതിയും മെച്ചപ്പെടുന്നു. കര്‍ഷകര്‍ എല്ലാം നല്‍കുന്നവരാണ്. അവര്‍ക്ക് ആരുടെയും സഹായത്തിന് കാത്ത് നില്‍ക്കേണ്ട ആവശ്യമില്ല. അവരുടെ കരുത്തുള്ള കൈകള്‍ക്ക് രാഷ്‌ട്രീയ ശക്തിയും സാമ്പത്തിക ശേഷിയുമുണ്ടെന്നും ധന്‍കര്‍ പറഞ്ഞു.
കാല്‍നൂറ്റാണ്ടായി ജാട്ടുകള്‍ സംവരണ പ്രക്ഷോഭത്തിലാണ്. ഇവര്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കാനും വേണ്ട പിന്തുണ നല്‍കാനും ഭരണകൂടം ശ്രമിക്കണം. ഇന്നത്തെ ഭരണ സംവിധാനം കര്‍ഷകരെ പ്രണമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാര്‍ഷിക ശാസ്‌ത്ര കേന്ദ്രങ്ങളുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കര്‍ഷകരോട് പറഞ്ഞു. കര്‍ഷകരെ സഹായിക്കാനായി 730 കാര്‍ഷിക ശാസ്‌ത്ര കേന്ദ്രങ്ങളുണ്ട്. അവര്‍ നൽകുന്ന സഹായത്തെക്കുറിച്ചും പുതുസാങ്കേതികതകളെക്കുറിച്ചും സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കര്‍ഷകരോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാര്‍ഷികോത്പന്നങ്ങളെ മൂല്യവര്‍ധിതമാക്കാനും അവയുടെ വിപണനത്തിലും കര്‍ഷക പങ്കാളിത്തമുണ്ടാകണമെന്നും ധന്‍ ഊന്നിപ്പറഞ്ഞു. കര്‍ഷകര്‍ കന്നുകാലികളുടെ കാര്യത്തിലും ശ്രദ്ധ കാട്ടണം. ഡയറികള്‍ ധാരാളം ഉണ്ടാകുന്നത് തന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഈ മേഖല കൂടുതല്‍ വളരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കള്‍ കൂടുതലായി കാര്‍ഷിക വൃത്തിയിലേക്ക് കടന്ന് വരണമെന്നും ധന്‍കര്‍ പറഞ്ഞു. കാര്‍ഷികോത്പാദനം ലോകത്തെ ഏറ്റവും മികച്ച വ്യവസായമാണ്. അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകന്‍ മുന്നിട്ടിറങ്ങാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ ഇതിലെന്താണ് പങ്കാളികളാകാത്തത്. നമ്മുടെ യുവാക്കള്‍ കഴിവുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ സംഘങ്ങളുടെ പ്രയോജനം കൂടുതല്‍ കര്‍ഷകര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മറ്റ് വ്യവസായങ്ങളില്‍ ഏര്‍പ്പെടുന്നതിനെക്കാള്‍ ഏറെ നല്ലതാണ് കാര്‍ഷിക വൃത്തി. ഇത് ദീര്‍ഘകാല സാമ്പത്തിക ഫലങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'പാര്‍ലമെന്‍റംഗങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം'; സഭകൾ തടസപ്പെട്ടതിൽ പ്രതികരിച്ച് ഉപരാഷ്‌ട്രപതി