കേരളം

kerala

ETV Bharat / state

വിനോദ യാത്ര അവസാനയാത്രയായി; ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ പെട്ട് മലയാളി സൈനികന് ദാരുണാന്ത്യം - Soldier Died In Waterfall - SOLDIER DIED IN WATERFALL

ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണാണ് അപകടം.

SOLDIER DIED  SOLDIER FELL INTO THE WATERFALL  സൈനികൻ വെള്ളചാട്ടത്തിൽ വീണു  സൈനികൻ വെള്ളത്തിൽ പെട്ട് മരിച്ചു
Soldier Died After Falling Into The Waterfall (Etv Bharat Network)

By ETV Bharat Kerala Team

Published : May 20, 2024, 12:29 PM IST

കോഴിക്കോട് :മേഘാലയിൽ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ സൈനികന് ദാരുണ അന്ത്യം. കോഴിക്കോട് അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്‌സിയാർ വെളളച്ചാട്ടത്തിൽ കുടുംബസമേതം പോയ വിനോദ യാത്രക്കിടെ ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് അപകടം നടന്നത്. കുളിക്കാൻ ഇറങ്ങിയ അനീഷ് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

ഇന്ത്യൻ ആർമി പൊലീസിൽ ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12 നായിരുന്നു, കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചു പോയത്. 2004 -ലായിരുന്നു സൈന്യത്തിൽ ചേർന്നത്. മൃതദേഹം നാളെ (മെയ്‌ 21) ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യശോദയാണ് അമ്മ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു. സഹോദരങ്ങൾ: റഷി, മിനി.

Also Read:നൃത്തം ചെയ്യുന്നതിനിടെ 13 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു - Girl Dies While Dancing

ABOUT THE AUTHOR

...view details