കേരളം

kerala

ETV Bharat / state

'ഇന്ന് ദൂരദർശന്‍റെ ലോഗോ മാറ്റി, നാളെ ദേശീയ പതാകയുടെ നിറം കാവിയായേക്കും' : വിമർശിച്ച് സീതാറാം യെച്ചൂരി - Sitaram Yechury criticized bjp - SITARAM YECHURY CRITICIZED BJP

എതിരാളികളെ തകർക്കാൻ കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നുവെന്ന് സീതാറാം യെച്ചൂരി. കെ കെ ശൈലജയ്‌ക്ക് എതിരായി നടക്കുന്നത് വ്യക്തിഹത്യയാണെന്നും, ഇത്തരം പ്രവർത്തികൾ ചെയ്‌തതുകൊണ്ട് വടകരയിൽ യുഡിഎഫ് ജയിക്കില്ലെന്നും അദ്ദേഹം.

SITARAM YECHURY  LOK SABHA ELECTION 2024  CPM  K K SHAILAJA
ദൂരദർശന്‍റെ ലോഗോ മാറ്റിയത് ബോധപൂർവ്വമെന്ന് സീതാറാം യെച്ചൂരി

By ETV Bharat Kerala Team

Published : Apr 18, 2024, 1:29 PM IST

കോഴിക്കോട് :കേരളത്തിൽ എല്‍ഡിഎഫിന് എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വടകരയിൽ കെ കെ ശൈലജയ്ക്ക് എതിരായി നടക്കുന്നത് കടുത്ത വ്യക്തിഹത്യയാണെന്നും ഇത്തരം നീക്കം കൊണ്ട് ഒന്നും വടകരയിൽ യുഡിഎഫ് ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയും ഫലവത്താവില്ലെന്ന് യെച്ചൂരി പറഞ്ഞു. ദൂരദർശന്‍റെ ലോഗോ മാറ്റിയത് ബോധപൂർവമാണ്. നാളെ ദേശീയ പതാകയുടെ നിറം പോലും ചിലപ്പോൾ കാവിയാക്കുമെന്നും, എതിരാളികളെ തകർക്കാൻ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിക്കുകയാണെന്നും സീതാറാം യെച്ചൂരി വിമർശിച്ചു.

'ബിജെപി പ്രകടന പത്രികയിൽ നിറഞ്ഞ് നിൽക്കുന്നത് വർഗീയ അജണ്ട' എന്ന് മുഖ്യമന്ത്രി :ബിജെപിയുടെ പ്രകടന പത്രികയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ടയാണ് ബിജെപി പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രി കേരളത്തിൽ വന്നുപറഞ്ഞത് "പ്രോഗ്രസ് റിപ്പോർട്ടിനെ" കുറിച്ചാണ്. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് ധൈര്യമില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ഇവരുടെ പ്രധാന വാഗ്‌ദാനങ്ങളെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെയും വാഗ്‌ദാനങ്ങൾ അതേപടി അവശേഷിക്കുമ്പോൾ, രാമക്ഷേത്രവും സിഎഎയും കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമെല്ലാമാണ് ബിജെപി നേട്ടമായി എടുത്തു കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കൾ, സ്‌ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം എന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പറഞ്ഞ പ്രധാനമന്ത്രി പത്തു കൊല്ലം കൊണ്ട് എന്ത് ശാക്തീകരണമാണ് ഉണ്ടായത് എന്ന് കൂടി പറയേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ : കുന്നംകുളത്ത് പ്രധാനമന്ത്രിക്ക് വൻ സ്വീകരണം; കരുവന്നൂർ‌ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് മോദി

ABOUT THE AUTHOR

...view details