കേരളം

kerala

ETV Bharat / state

നടുവണ്ണൂരിന്‍റെ മാധവേട്ടന്‍, കെകെ രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചു - KK Madhavan Passed Away - KK MADHAVAN PASSED AWAY

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെകെ മാധവൻ അന്തരിച്ചു

MLA KK REMA FATHER PASSES AWAY  SENIOR COMMUNIST LEADER KK MADHAVAN  കെകെ മാധവൻ അന്തരിച്ചു  വടകര എംഎൽഎ കെകെ രമ
KK MADHAVAN (ETV Bharat)

By ETV Bharat Kerala Team

Published : Jul 23, 2024, 10:09 AM IST

Updated : Jul 23, 2024, 10:37 AM IST

കോഴിക്കോട് : മുതിർന്ന കമ്യൂണിസ്റ്റ് നേതാവും നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ കെകെ മാധവൻ (87) അന്തരിച്ചു. വടകര എംഎൽഎ കെകെ രമയുടെ പിതാവാണ്. പുലർച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറിയായും ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

രമയുടെ ഭര്‍ത്താവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്‌ മാധവന്‍ പാര്‍ട്ടി വിട്ടത്‌. മകള്‍ രമയ്‌ക്കൊപ്പം ടിപിയെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ കൂടെ നിന്നു.

ഭാര്യ: ദാക്ഷായണി, മക്കൾ: പ്രേമ, തങ്കം, സുരേഷ് (എൽഐസി ഏജന്‍റ്‌, പേരാമ്പ്ര), മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (എൻടിപിസി റിട്ട), സുധാകരൻ മൂടാടി (റിട്ട. ഖാദി ബോർഡ്), പരേതനായ ടി പി ചന്ദ്രശേഖരൻ (ഒഞ്ചിയം), നിമിഷ ചാലിക്കര (വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്), സഹോദരങ്ങൾ: കെകെ കുഞ്ഞികൃഷ്‌ണൻ, കെകെ ഗംഗാധരൻ (റിട്ട. ഐസിഡിഎസ്), കെകെ ബാലൻ (റിട്ട. കേരള ബാങ്ക്).

സംസ്‌കാരം ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.

ALSO READ:കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒരാൾ വെന്തുമരിച്ചു

Last Updated : Jul 23, 2024, 10:37 AM IST

ABOUT THE AUTHOR

...view details