പത്തനംതിട്ട:കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ (ജൂലൈ 15) വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എം എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്‌തു.
കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു - SABARIMALA TEMPLE OPENED - SABARIMALA TEMPLE OPENED
ഇന്നലെ വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
Sabarimala Temple Open For Karkidaka Pooja (ETV Bharat)
Published : Jul 16, 2024, 6:44 AM IST
|Updated : Jul 16, 2024, 6:54 AM IST
നട തുറന്ന ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. കർക്കടകം ഒന്നായ ഇന്ന് (ജൂലൈ 16) പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും പതിവു അഭിഷേകത്തിന് ശേഷം നെയ്യഭിഷേകം നടക്കും. പടി പൂജ, ഉദയാസ്‌തമയ പൂജ എന്നിവ എല്ലാ ദിവസവും ഉണ്ടാകും. 20ന് രാത്രി 10 ന് നട അടയ്ക്കും.
Also Read:പദ്‌നാഭനോ? ജഗന്നാഥനോ ?; പുരിയിലെയും പത്മനാഭ സ്വാമി ക്ഷേത്രത്തിലെയും നിധി നിലവറയെ പറ്റി അറിയാം..
Last Updated : Jul 16, 2024, 6:54 AM IST