പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പൊലീസിന് വീഴ്‌ചയുണ്ടായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയെ അറസ്‌റ്റ് ചെയ്‌തില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെ വീട് സന്ദർശിച്ച് മക്കളുമായി സംസാരിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സുധാകരന്‍റെ മക്കളെ സർക്കാർ സംരക്ഷിക്കണണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തൻ്റെ ഗാന്ധിഗ്രാം പദ്ധതിയിൽ നിന്ന് കുട്ടികൾക്ക് അരലക്ഷം രൂപ നൽകും. പൊലീസിൻ്റെ വീഴ്‌ച മൂലമാണ് സുധാകരന്‍റെ മക്കളായ അതുല്യക്കും അഖിലയ്ക്കും അച്‌ഛനേയും മുത്തശ്ശിയേയും നഷ്‌ടമായതെന്നും ചെന്നിത്തല വ്യക്തമാക്കി.