കേരളം

kerala

ETV Bharat / state

വയനാട്ടില്‍ വന്‍ ആവേശം; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയ്‌ക്ക് തുടക്കമായി, അനുഗമിച്ച് ദേശീയ നേതാക്കള്‍ - PRIYANKA GANDHI ROAD SHOW WAYANAD

കല്‍പ്പറ്റയില്‍ പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയ്‌ക്ക് തുടക്കമായി. ആയിരക്കണക്കിന് ആളുകളാണ് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയെ അനുഗമിക്കുന്നത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന ദേശീയ നേതാക്കളും ഷോയെ അനുഗമിക്കുന്നുണ്ട്.

PRIYANKA GANDHI ROAD SHOW  Congress Election Campaign Wayanad  Priyanka Gandhi At Wayanad  വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി
Priyanka Gandhi (ETV Bharat)

By ETV Bharat Kerala Team

Published : Oct 23, 2024, 12:03 PM IST

വയനാട്: കന്നിയങ്കത്തിന് തുടക്കം കുറിച്ച് വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കല്‍പ്പറ്റയില്‍ നിന്നും റോഡ് ഷോ ആരംഭിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. റോഡ് ഷോയ്‌ക്ക് ശേഷം 12.30ന് പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ഇന്നലെ (ഒക്‌ടോബര്‍ 22) രാത്രി തന്നെ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തിയിരുന്നു. വൈകിട്ട് 6.30 ഓടെ മൈസൂരുവിലെത്തിയ സംഘം അവിടെ നിന്നും റോഡ് മാര്‍ഗം ബന്ദിപ്പൂര്‍ വനമേഖലയിലൂടെ മുത്തങ്ങ അതിര്‍ത്തി കടന്ന് രാത്രിയാണ് ബത്തേരിയിലെത്തിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളായ റൈഹാനും മിറായയും ഒപ്പമുണ്ട്.

Also Read:പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; ആവേശം തീർക്കാന്‍ റോഡ് ഷോയും.

ABOUT THE AUTHOR

...view details