കേരളം

kerala

ETV Bharat / state

'കോഴിക്കോട് നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കണം', മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക - PRIYANKA GANDHI IN MALAPPURAM

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി മലപ്പുറം പ്രചരണം  വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്  KOZHIKODE INTERNATIONAL AIRPORT  WAYANAD BY ELECTION 2024
Priyanka Gandhi (ETV Bharat)

By ETV Bharat Kerala Team

Published : Nov 6, 2024, 5:15 PM IST

മലപ്പുറം:കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണമെന്ന് വയനാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. വണ്ടൂരിലെ തൂവ്വൂരിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. വിമാനയാത്ര നിരക്ക് വർധനവ് പ്രവാസികൾ നേരിടുന്ന വലിയ പ്രശ്‌നമാണ്. അത് കുറയ്ക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ 35 വർഷമായി താൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. അതിനാൽ രാഷ്ട്രീയക്കാരെ താൻ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. അധികാരം നിലനിർത്താൻ വേണ്ടി ജനങ്ങളെ വിഭജിക്കാൻ മടിയില്ലാത്ത ആളാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് വേണ്ടത് അധികാരം മാത്രമാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പൂർണമായും അദ്ദേഹം മറക്കുന്നു. അധികാരത്തിലിരിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ നരേന്ദ്ര മോദിയ്ക്കുള്ളൂ എന്നും പ്രിയങ്ക ആരോപിച്ചു.

പ്രിയങ്ക ഗാന്ധി സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിലക്കയറ്റം മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മോദി നയങ്ങൾ രൂപപ്പെടുത്തുന്നത് വലിയ വ്യവസായികൾക്ക് വേണ്ടി മാത്രമാണ്. രാജ്യത്ത് ബിജെപി പരത്തുന്ന വിദ്വേഷവും വെറുപ്പും വയനാട് മണ്ഡലത്തിലെ ജനങ്ങളെ ബാധിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

തുവ്വൂർ റെയിൽവേ സ്‌റ്റേഷൻ വികസനം ജനങ്ങളുടെ കാലാകാലമായുള്ള ആവശ്യമാണ്. റോഡുകൾ മെച്ചപ്പെടുത്തിയാൽ ടൂറിസം മേഖലയെ കൂടുതൽ വികസിപ്പിക്കാനും ധാരാളം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനും കഴിയും. ഇവിടെ തൊഴിലവസരങ്ങൾ കുറവായതിനാൽ ഒരുപാട് ആളുകൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Also Read : പ്രവാസികൾക്ക് പ്രിയങ്കയുടെ കരുതൽ; വിമാന നിരക്ക് വര്‍ധനവില്‍ ഇടപെടുമെന്ന് ഉറപ്പ്

ABOUT THE AUTHOR

...view details