തൃശൂർ: ചാലക്കുടിയില്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ചാലക്കുടി ആശാരിക്കടവ് സ്വദേശി റിജോ ആന്‍റണി ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്‌ടിച്ചത് എന്നാണ് പ്രതിയുടെ ആദ്യ മൊഴി. അതേസമയം, പ്രതി ആഡംബര ജീവിതം നയിക്കുന്ന ആളാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതിയുടെ ഭാര്യ വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്. കവര്‍ച്ചയ്ക്ക് ശേഷം വേഷം മാറിയാണ് പ്രതി നടന്നിരുന്നത്. മോഷണത്തിന് ഉപയോഗിച്ച വണ്ടിയും പ്രതിയുടേത് തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് കവര്‍ച്ചയ്ക്ക് എത്തിയത്.
ഫെബ്രുവരി 14 ന് ആണ് പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഇരുചക്രവാഹനത്തിയ പ്രതി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപയാണ് പ്രതി മോഷ്‌ടിച്ചത്. മോഷണ സമയം മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്.