കോഴിക്കോട്: ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരാണ് (24) പൊലീസിൻ്റെ പിടിയിലായത്. പ്രതിക്ക് മുൻകൂർ ജാമ്യമുള്ളതിനാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഫിസിയോ തെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ പീഡനത്തിരയാക്കിയെന്നാണ് പരാതി. പെൺകുട്ടിയെ സ്ഥിരമായി മറ്റൊരു ആരോഗ്യപ്രവർത്തകയാണ് ഫിസിയോ തെറാപ്പിക്ക് വിധേയയാക്കിയിരുന്നത്.