കേരളം

kerala

By ETV Bharat Kerala Team

Published : Feb 5, 2024, 8:12 AM IST

ETV Bharat / state

കോളേജ് ബസ്സും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; 20 വിദ്യാർഥികൾക്ക് പരിക്ക്

കൊണ്ടോട്ടി ആർട്‌സ് ആന്‍റ് സയൻസ് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്‌റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും മടങ്ങിവരികയായിരുന്നു ടൂറിസ്‌റ്റ് ബസ്സ് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.

ബസ്സും ലോറിയും കൂട്ടിയിടിച്ചു  20 വിദ്യാര്‍ഥികൾക്ക് പരിക്ക്  20 College Students Injured  accident at ernakulam
കോളേജ് ബസ്സും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

എറണാകുളം : പെരുമ്പാവൂരിൽ കോളജ് ബസ്സും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. പെരുമ്പാവൂർ സിഗ്നൽ ജംഗ്‌ഷനിൽ പുലർച്ചെ 2.45 ഓടെയാണ് അപകടം സംഭവിച്ചത്. 36 വിദ്യാര്‍ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ 20 വിദ്യാര്‍ഥികൾക്ക് പരിക്കേറ്റു (20 College Students Injured Due To Accident ) .

പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കൊണ്ടോട്ടി ആർട്‌സ് ആന്‍റ് സയൻസ് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്‌റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും മടങ്ങിവരികയായിരുന്നു ടൂറിസ്‌റ്റ് ബസ്സ് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇതോടെ ബസ്സ് എതിർ ദിശയിലേക്ക് മറിയുകയായിരുന്നു.

ബസ്സിനുള്ളില്‍ നിന്ന് തെറിച്ച് വീണാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. അപകട സമയത്ത് പെരുമ്പാവൂർ ജംഗ്ഷനിൽ സിഗ്നൽ പ്രവർത്തിച്ചിരുന്നില്ല. പെരുമ്പാവൂർ ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് തെളിയാത്തതും അപകടത്തിന് കാരണമായതായാണ് നാട്ടുകാർ ആരോപിക്കുന്നത്.

പന്തളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ; 66കാരന് ദാരുണാന്ത്യം :എം സി റോഡിൽ പന്തളം കുരമ്പാലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് അപകടത്തിൽ മരിച്ചത് (KSRTC bus collided with car and one died in pathanamthitta).

കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അബിനാണ് (32) പരിക്കേറ്റത്. അബിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.45 ന് എംസി റോഡിൽ കുരമ്പാല അമൃത സ്‌കൂളിന് സമീപമായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും പന്തളം ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാർ ബസിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ച ജോസഫ് ഈപ്പൻ കാറിൻ്റെ പിൻസീറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ ഭാഗം തകർന്നു. അടൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബസിനുള്ളിലേക്ക് ഇടിച്ചുകയറിയ കാർ അഗ്നിരക്ഷാസേന നാട്ടുകാരുടെയും പൊലീസിൻ്റെയും സഹായത്തോടെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിൻ്റെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് മുൻ സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.

ALSO READ : പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ; കൊല്ലത്ത് വീട്ടമ്മയ്‌ക്ക് ഗുരുതര പൊള്ളല്‍

ABOUT THE AUTHOR

...view details