തീയതി: 10-02-2025 തിങ്കൾ
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: മകരം
തിഥി: ശുക്ല ത്രയോദശി
നക്ഷത്രം: പുണര്‍തം
അമൃതകാലം: 02:06 PM മുതല്‍ 03:34 PM വരെ
ദുർമുഹൂർത്തം: 01:10 PM മുതല്‍ 01:58 PM വരെ & 03:34 PM മുതല്‍ 04:22 PM വരെ
രാഹുകാലം: 08:14 AM മുതല്‍ 09:42 AM വരെ
സൂര്യോദയം: 06:46 AM
സൂര്യാസ്‌തമയം: 06:31 PM
ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ബിസിനസിൽ നഷ്‌ടം സംഭവിക്കാൻ സാധ്യത. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. ഏറ്റെടുത്ത ജോലികൾ മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും.
തുലാം: നിങ്ങളുടെ ഇന്ന് ഗംഭീരമായിരിക്കും. തൊഴില്‍ രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. ജോലിയിൽ മികവ് കാണിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. കുടുംബാംഗങ്ങളുമായി യാത്ര പോകാൻ സാധ്യത. സാമ്പത്തിക നേട്ടത്തിനും സാധ്യത.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
ധനു: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസ് സംബന്ധമായി നിങ്ങൾക്ക് ഇന്ന് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്.
മകരം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
കുംഭം: ഇന്ന് ഒരു ഉത്‌പാദനക്ഷമമായ ദിവസമായിരിക്കും. പഴയ സുഹൃത്തുക്കളും സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത. പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരൽ കൂടുതല്‍ ആഹ്ലാദം പകരും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
മീനം: ഇന്ന് നിങ്ങൾക്ക് ഉത്സാഹവും ഊർജവും നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് ദൂരെ നിന്ന് നല്ല വാർത്തകൾ ലഭിക്കും. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കും. ബിസിനസ് ആവശ്യങ്ങൾക്കായി ദൂരയാത്ര പോകാൻ സാധ്യത.
മേടം: ഇന്ന് ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥനാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. പൊതുവേദികളിൽ നിന്ന് ഇന്ന് വിട്ട് നിൽക്കും. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.
ഇടവം: നിങ്ങൾക്ക് ഇന്ന് ഒരു ശരാശരി ദിവസം ആയിരിക്കും. നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
മിഥുനം: ബിസിനസിൽ ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. സൃഷ്‌ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കും. ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും.