കേരളം

kerala

ETV Bharat / state

ആറന്മുള വള്ളസദ്യക്കായി എത്തിയ ആൾ പമ്പയാറ്റിൽ വീണ് മരിച്ചു - DROWNING DEATH ARANMULA VALLASADHYA - DROWNING DEATH ARANMULA VALLASADHYA

ആറന്മുള വള്ളസദ്യക്കായി എത്തിയ ആൾ പമ്പയാറ്റിൽ വീണ് മരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഇയാൾ പള്ളിയോടത്തിൽ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

ARANMULA VALLASADYA  PAMBA RIVER  ആറന്മുള വള്ളസദ്യ  DROWNING DEATH
Joseph Thomas (55) (ETV Bharat)

By ETV Bharat Kerala Team

Published : Aug 26, 2024, 6:03 PM IST

പത്തനംതിട്ട : ആറന്മുള വള്ളസദ്യക്കെത്തിയ ആൾ പള്ളിയോടത്തില്‍ നിന്നും പമ്പയാറ്റില്‍ വീണ് മരിച്ചു. കുറിയന്നൂർ സ്വദേശി തോട്ടത്തു മഠത്തിൽ വീട്ടിൽ ജോസഫ് തോമസാണ് (55) മരിച്ചത്. ഇന്ന് (ഓഗസ്റ്റ് 26) രാവിലെയായിരുന്നു സംഭവം.

ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായാണ് ജോസഫ് കുറിയന്നൂ‍ർ പള്ളിയോടത്തില്‍ എത്തിയത്. ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പമ്പയാറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവം അറിഞ്ഞയുടൻ ഫയർ ഫോഴ്‌സ് സ്‌കൂബ സംഘം സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുറിയന്നൂർ എം ടി ഹൈസ്‌കൂൾ അധ്യാപകനായിരുന്നു ഇദ്ദേഹം.

Also Read:എണ്ണിയാല്‍ തീരാത്തത്രയും വിഭവങ്ങള്‍, രുചിയിലും വ്യത്യസ്‌തത; ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം

ABOUT THE AUTHOR

...view details