ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധാന്യങ്ങളുടെയും പച്ചക്കറികളുടെയും പ്രാധാന്യത്തെക്കുറിച്ച് ഡൽഹിയിലെ സുന്ദർ നഴ്‌സറിയിലെ വിദ്യാർഥികളുമായാണ് അദ്ദേഹം സംവദിച്ചത്. "രോഗത്തിൻ്റെ അഭാവം കൊണ്ട് ഒരിക്കലും നമ്മൾ ആരോഗ്യവാന്മാരാണെന്ന് അർഥമാക്കുന്നില്ല. പോഷകം ഉറക്കത്തെയും ആശ്രയിച്ചിരിക്കുന്നു. വൈദ്യശാസ്ത്രവും ഉറക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാവരും രാവിലെ ഇളം സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണെന്ന് വിദ്യാർഥികളോട് സംവദിക്കവേ അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമ്മർദമല്ല പരീക്ഷയാകുമ്പോൾ ഉണ്ടാകേണ്ടതെന്നും മറിച്ച് പഠനത്തിൽ ശ്രദ്ധയാണ് കേന്ദ്രീകരിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് തോന്നുന്നതിന് പകരം അവരുടെ പാഷനുകൾ പര്യവേക്ഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പരീക്ഷാ പേ ചർച്ചയിൽ ഊന്നിപ്പറഞ്ഞു. സമ്മർദം ഒഴിവാക്കാനും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം വിദ്യാർഥികളോട് അഭ്യർഥിച്ചു. സമ്മർദരഹിതമായ പരീക്ഷകളുടെ വിവിധ വശങ്ങളെക്കുറിച്ചും വിദ്യാർഥികളുമായി അദ്ദേഹം ചർച്ച ചെയ്‌തിരുന്നു.
#WATCH | 'Pariksha Pe Charcha' | PM Narendra Modi interacts with students at Sunder Nursery in Delhi.
— ANI (@ANI) February 10, 2025
While speaking to the students, PM Modi says, " our society is such that low grades create a tense environment in the house... you have pressure but you have to prepare yourself… pic.twitter.com/wN9cYGoFAe
'ഒരു നേതാവ് താൻ പറയുന്നത് പ്രാവർത്തികമാക്കുമ്പോഴാണ് നല്ല നേതാവാകുന്നത്. സ്വയം വെല്ലുവിളിക്കാൻ നിങ്ങൾ നിങ്ങളുടെ മനസിനെ കേന്ദ്രീകരിക്കണം. താൻ പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും ചെയ്യുമ്പോഴാണ് ഒരു നേതാവ് നേതാവായി മാറുന്നത്.
ബഹുമാനം ഒരിക്കലും ആവശ്യപ്പെടാൻ കഴിയില്ല. നിങ്ങൾ സ്വയം മാറണം, നിങ്ങളുടെ പെരുമാറ്റം നിങ്ങൾക്ക് ബഹുമാനം നേടി തരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Also Read: 'ഡല്‍ഹി തെരഞ്ഞെടുപ്പിന് എഎപി 'അമ്പും വില്ലും' ആവശ്യപ്പെട്ടു, താനത് നിരസിച്ചു': ഏക്‌നാഥ് ഷിന്‍ഡെ