കോട്ടയം: രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണിയ്ക്ക് ആവേശകരമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍. പാർട്ടിക്ക് ലഭിച്ചത് അർഹതപ്പെട്ട സ്ഥാനമെന്നു ജോസ് കെ മാണി പറഞ്ഞു. എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണം പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി തീരമാനമെടുത്തു. പാർലമെൻ്റ് തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയ്ക്കുള്ളതെന്ന് പാർട്ടി വിലയിരുത്തി.
രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണിക്ക് കോട്ടയത്ത് പാര്‍ട്ടി ആസ്ഥാനത്താണ് സ്വീകരണം നൽകിയത്. സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയ ജോസ് കെ മാണിയെ പുഷ്‌പഹാരമണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു. വർഗീയ ശക്തികളെ അധികാരത്തിൻ നിന്നു മാറ്റാൻ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്‌തത് അവരുടെ വിജയത്തിനു കാരണമായെന്നു ജോസ് കെ മാണി പറഞ്ഞു.
അതേസമയം സർക്കാരിൻ്റെ മുൻഗണന ക്രമങ്ങളിൽ മാറ്റം വരണമെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിൽ അഭിപ്രായമുയർന്നു. ഭൂപരിഷ്‌കരണ കമ്മീഷന്‍ രൂപീകരണം, അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണിയില്‍ ആവശ്യപ്പെടുവാന്‍ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്.