കേരളം

kerala

ETV Bharat / state

നടുറോഡിലെ സിപിഎം സമ്മേളനം; പാളയം ഏരിയ സെക്രട്ടറി ഒന്നാം പ്രതി - CPM PALAYAM AREA CONFERENCE

31 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്.

CPM VANCHIYOOR  CONTEMPT OF COURT CPM  വഞ്ചിയൂര്‍ സിപിഎം ഏരിയ സമ്മേളനം  പാളയം ഏരിയ സെക്രട്ടറി പ്രതി
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Dec 11, 2024, 11:18 AM IST

തിരുവനന്തപുരം: സിപിഎം പാളയം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി പൊതു സമ്മേളനത്തിന് റോഡ് തടഞ്ഞ് വേദി പണിത സംഭവത്തില്‍ പാളയം ഏരിയ സെക്രട്ടറി ഒന്നാം പ്രതി. സമ്മേളനത്തിന് ശേഷം ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്ത വഞ്ചിയൂര്‍ പി ബാബു അടക്കം 31 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് എസ്എച്ച്ഒയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 31 പേര്‍ക്കെതിരെ കേസെടുത്തത്. മുന്‍പ് കണ്ടാലറിയാവുന്ന 500 ഓളം പേരെയായിരുന്നു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സമ്മേളനത്തിന് ശേഷം തെരഞ്ഞെടുത്ത പാളയം ഏരിയ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും കേസില്‍ പ്രതികളാണെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്‌ത പൊതു സമ്മേളനത്തില്‍ കെപിഎസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും അരങ്ങേറിയിരുന്നു. പാളയം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി റോഡ് അടച്ചുകെട്ടിയ സംഭവം കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് മുരളീകൃഷ്‌ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇന്നലെ നിരീക്ഷിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ്, തിരുവനന്തപുരം ജില്ല പൊലീസ് കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍, വഞ്ചിയൂര്‍ എസ്എച്ച്ഒ എന്നിവര്‍ക്കെതിരെ എറണാകുളം മരട് സ്വദേശി എന്‍ പ്രകാശ് എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Also Read:കോടതി സർക്കുലറുകള്‍ കോൾഡ് സ്റ്റോറേജിലാണോ?; പൊതു ഗതാഗതം തടസപ്പെടുത്തിയ സിപിഎം ഏരിയ സമ്മേളനത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ABOUT THE AUTHOR

...view details