ETV Bharat / bharat

'വലിയ വോട്ട് അട്ടിമറിക്ക് കളമൊരുങ്ങുന്നു'; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബിജെപിക്ക് കീഴടങ്ങിയെന്ന് അരവിന്ദ് കെജ്‌രിവാള്‍ - KEJRIWAL SLAMS BJP

ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്നും നീക്കണമെന്നും ആവശ്യം.

Election officer  aravind kejriwa  Poorvanchal  Delhi crime
Aravind Kejriwal (ANI)
author img

By ETV Bharat Kerala Team

Published : 4 hours ago

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വന്‍ വോട്ട് തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ബിജെപിയുടെ തട്ടിപ്പുകള്‍ക്ക് സൗകര്യമൊരുക്കുകയാണ്. ഇത്തരത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ബിജെപിയെ സഹായിക്കുന്ന ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറെയും ഇആര്‍ഒയെയും ചുമതലയിൽ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ട് റദ്ദാക്കാനുള്ള നിരവധി വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മാത്രം ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി ഏഴ് വരെയുള്ള 22 ദിവസത്തിനിടെ 5500 അപേക്ഷകളാണ് വോട്ട് റദ്ദാക്കലിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം വ്യാജ അപേക്ഷകളാണ്. വലിയ തട്ടിപ്പിനാണ് കളമൊരുങ്ങുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ 13000 അപേക്ഷകള്‍ വന്ന് കഴിഞ്ഞു. തങ്ങള്‍ ഇത്തരത്തില്‍ യാതൊരു അപേക്ഷയും നല്‍കിയിട്ടില്ലെന്നാണ് അപേക്ഷയില്‍ പറയുന്നവര്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കിയതിന് പിന്നില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും അമിത് ഷായും ആണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. മോഷണം, തീവെട്ടിക്കൊള്ള, ഗുണ്ടായിസം എന്നിവ പരസ്യമായി നടക്കുന്നു. അരക്ഷിതാവസ്ഥയിലാണ് ജനങ്ങള്‍ കഴിയുന്നത്. ബിജെപിക്കോ കേന്ദ്രസര്‍ക്കാരിനോ ഡല്‍ഹിയിലെ ജനങ്ങളുടെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എഎപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഫണ്ടുകള്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. പൊലീസിന് പകരമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍വാഞ്ചല്‍ വിഷയത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇവരെക്കാള്‍ വഞ്ചകരും കപടരുമായി മറ്റാരുമില്ല. വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെ പരാതി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പൂര്‍വാഞ്ചലിലെ ജനതകളെ പാര്‍ലമെന്‍റില്‍ ജെ പി നദ്ദ റോഹിങ്ക്യകള്‍ എന്ന് വിളിച്ചതായും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

പൂര്‍വാഞ്ചലിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപി അവസരം നല്‍കുന്നുണ്ട്. ചേരികളുടെ വികസനത്തിനും എഎപി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ബിജെപി അപ്രധാനമായ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അവര്‍ അഭിമുഖീകരിക്കുന്നില്ല. ബിജെപിക്ക് എന്തെങ്കിലും ഒരു പ്രശ്‌നം പുതുതായി ഉയര്‍ത്താനാകുന്നില്ല.

അവര്‍ കൊണ്ടു വരുന്നതെല്ലാം കത്തിയടങ്ങിയവയാണ്. രാവിലെ മുതല്‍ വൈകുന്നത് വരെ അവര്‍ തന്‍റെ പിന്നാലെയാണ്. രാജ്യത്തെയും ഡല്‍ഹിയെയും കുറിച്ച് പറയൂ എന്നും ബിജെപിയോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്‌മ ഏറ്റവും മോശമായ സ്ഥിതിയിലാണ്. കുട്ടികളെക്കുറിച്ചോ തൊഴിലിനെ കുറിച്ചോ അവര്‍ക്ക് ആശങ്കയില്ല. അത് കൊണ്ടാണ് അവര്‍ക്ക് ആരും വോട്ട് കൊടുക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുമെന്ന ബിജെപി വാദം തള്ളി എഎപി: മത്സരം ഒരു സീറ്റില്‍ മാത്രമെന്ന് കെജ്‌രിവാള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.