എറണാകുളം : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി അപേക്ഷ പോലും പൊലീസ് നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ തുടരേണ്ടതില്ലെന്നുമാണ് ഹർജിയിലെ വാദം.
അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇന്ന് തന്നെ ഹർജി ഹൈക്കോടതി പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ നിലവിലുള്ളത്. പരാതിക്കാരി തന്‍റെ മൂന്ന് ഷോപ്പുകൾ ഉദ്ഘാടനം ചെയ്‌തിട്ടുണ്ട്. ദീർഘകാലത്തെ പരിചയവും ബന്ധവും ഉണ്ട്. പരാതിക്കാരി തന്നെ മാധ്യമങ്ങളിലൂടെ വേട്ടയാടുകയാണ്, പരാതി നൽകും മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നും ഹർജിയിൽ വാദമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബോബി ചെമ്മണ്ണൂരിന്‍റേത് ലൈംഗിക ചുവയോടെയുള്ള പദ പ്രയോഗമെന്ന് പ്രഥമ ദ്യഷ്ട്യാ വ്യക്തമെന്നും കീഴ്‌ക്കോടതി വിലയിരുത്തിയിരുന്നു. കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് വിധി കേട്ട ഉടനെ ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. രക്തസമർദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായ ബോബിയെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധിച്ച ശേഷമാണ് കാക്കനാട്ടെ ജയിലിലേക്ക് മാറ്റിയത്.
Also Read:ഒരിക്കൽ കാശ് അങ്ങോട്ടു കൊടുത്ത് ജയിലിൽ; ബോബി ചെമ്മണ്ണൂരിന്‍റേത് ഇത് രണ്ടാം 'ജയിൽവാസം'