ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ആഗോളതലത്തില്‍ തകര്‍ത്തോടുകയാണ്. മികച്ച അഭിപ്രായമാണ് ലോക സിനിമാ പ്രേമികളില്‍ നിന്നും തുടക്കം മുതല്‍ ലഭിച്ചുകൊണ്ടിരുന്നത്. മാര്‍ക്കോ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമോയെന്നായിരുന്നു പലരുടെയും സംശയം. അതിന്‍റെ ചില സൂചനകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം ആണെന്ന അഭ്യൂഹങ്ങളും ഇതിനിടെ പരന്നു. ഇതോടെ സോഷ്യല്‍മ മീഡിയയിലെ ചര്‍ച്ചകള്‍ കൊഴുത്തു.
എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് ഒന്നുകൂടി ആക്കം കൂട്ടുന്ന ചില ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്. മാര്‍ക്കോയുടെ നിര്‍മാതാവ് മുഹമ്മദ് ഷെരീഫ് ചിയാം വിക്രമിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിച്ചത്. വിക്രമിനൊപ്പം മകന്‍ ധ്രുവിനുമൊപ്പമുള്ള ചിത്രങ്ങളും ഷെരീഫ് പങ്കുവച്ചിട്ടുണ്ട്.
ചിയാന്‍ വിക്രമിനോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് ഷെരീഫ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം മാര്‍ക്കോയുടെ ടിക്കറ്റ് വില്‍പ്പനയും വന്‍ കുതിപ്പാണ് നടത്തുന്നത്. 1.8 മില്യണ്‍ ടിക്കറ്റുകളാണ് വിറ്റതെന്നാണ് ബുക്ക് മൈ ഷോയുടെ കണക്കു പ്രകാരം ഉണ്ണി മുകുന്ദന്‍ പങ്കുവയ്ക്കുന്നത്. 2024 ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഹിന്ദി, തെലുഗു, തമിഴ് പതിപ്പിന് മികച്ച കലക്ഷനാണ് ചിത്രം നേടിയത്.
ബോക്‌സ് ഓഫീസില്‍ 100 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
അതേസമയം ബാഹുബലിക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും മാര്‍ക്കോ നേടിക്കഴിഞ്ഞു. നൂറോളം തിയേറ്ററുകളില്‍ ഏപ്രിലില്‍ ആണ് ചിത്രം കൊറിയയില്‍ റിലീസ് ചെയ്യുന്നത്.
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് , അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം - ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ - സപ്‌ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി - രാജകൃഷ്‌ണൻ എം ആർ, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും & ഡിസൈൻ - ധന്യാ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സ്യമന്തക് പ്രദീപ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അബ്‌ദുല്‍ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്.
Also Read:'ഒരു നടന്‍ മാത്രമല്ല വലിയ മനുഷ്യന്‍ കൂടിയാണ്'; 'ഇനി കരയരുത്…' സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി