ETV Bharat / health

ഇടതുവശം ചരിഞ്ഞാണോ ഉറങ്ങാറ് ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം - RIGHT SLEEPING POSITIONS

ഇടത്തോട്ടോ വലത്തോട്ടോ ? ഉറങ്ങുമ്പോൾ ഏതുവശം ചരിഞ്ഞാണ് ഉറങ്ങേണ്ടത് ? അറിയാം വിശദമായി.

WHICH SIDE IS RIGHT TO SLEEP  HEALTHY SLEEPING POSITIONS  SLEEPING POSITION FOR HEALTHY HEART  HEALTHY SLEEP POSITION
Representative Image (Freepik)
author img

By ETV Bharat Health Team

Published : Feb 11, 2025, 4:01 PM IST

രീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. ഉറക്കത്തിന്‍റെ അഭാവമുണ്ടാകുമ്പോൾ പലതരം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ രാത്രി നല്ല ഉറക്കം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ ഏതെങ്കിലും വിധേന ഉറക്കം ലഭിച്ചാൽ മാത്രം പോരാ. ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഉറങ്ങുമ്പോൾ ഇടതുവശം ചരിഞ്ഞ് കിടക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്‌ധർ പറയുന്നു. അതിന്‍റെ കാരണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
മെച്ചപ്പെട്ട ദഹനം
ഇടത് വശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പാൻക്രിയാസിന്‍റെ പ്രവർത്തനം ത്വരിതപ്പെടുത്താനും ചെറുകുടലിൽ നിന്നും വൻകുടലിലേക്കുള്ള ഭക്ഷണത്തിന്‍റെ ചലനം എളുപ്പമാക്കാനും ഇത് ഗുണം ചെയ്യും. നെഞ്ചെരിച്ചിൽ ഉൾപ്പെടെയുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും ഇത് ഉപകരിക്കും. ആസിഡ് റിഫ്ലക്‌സിന്‍റെ ആവൃത്തിയും തീവ്രതയും കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മലബന്ധം ഇല്ലാതാക്കാനും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് നല്ലതാണ്.
ഹൃദയാരോഗ്യം
ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് ഹൃദയത്തിന്‍റെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കും. രക്തചക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിലെ സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നു. ലിംഫറ്റിക് ദ്രാവകങ്ങൾ പുറന്തള്ളാനും ഇത് ഗുണകരമാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ള ആളുകൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് സങ്കീർണതകൾ ഇല്ലാതാക്കാൻ സഹായിക്കും.
തലച്ചോറിന്‍റെ ആരോഗ്യം
തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് ഗുണം ചെയ്യും. തലച്ചോറിലെ വിഷവസ്‌തുക്കളെ ഗ്ലിംഫാറ്റിക് സിസ്റ്റത്തിലൂടെ ഫലപ്രദമായി പുറന്തള്ളാൻ ഇത് സഹായിക്കുമെന്ന് 2015-ൽ സയൻസ് ട്രാൻസ്ലേഷണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. മാത്രമല്ല അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബീറ്റാ-അമിലോയിഡ് പ്ലാക്കുകൾ ഉൾപ്പെടെയുള്ള മാലിന്യ ഉൽപ്പന്നങ്ങൾ തലച്ചോറിൽ നിന്ന് നീക്കം ചെയ്യാനും ഇത് സഹായിക്കും.
ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യം
ഗർഭിണികളോട്‌ ഇടതുവശം ചരിഞ്ഞ് കിടക്കണമെന്ന് ഡോക്‌ടർമാർ നിർദേശിക്കാറുണ്ട്. അതിനു കാരണം ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് പ്ലാസന്‍റയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കുഞ്ഞിന് ആവശ്യമായ പോഷകങ്ങളുടെയും ഓക്‌സിജന്‍റേയും ശരിയായ വിതരണം ഉറപ്പാക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. ഗർഭിണികളുടെ കരളിലും വൃക്കയിലും അനുഭവപ്പെടുന്ന സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും. വീക്കം തടയാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ചരിഞ്ഞ് കിടക്കുന്നത് നല്ലതാണ്.
നടുവേദനയ്ക്ക് ആശ്വാസം
ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് നട്ടെല്ലിലെ സമ്മർദ്ദം കുറയ്ക്കാനും നടുവേദനയിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുമെന്ന് ജേണൽ ഓഫ് പെയിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. വിട്ടുമാറാത്ത പുറം വേദന കുറയ്ക്കാനും ഇത് സഹായിക്കും.
കൂർക്കംവലി കുറയ്ക്കും
വലതുവശം ചരിഞ്ഞ് ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നവരിൽ സ്ലീപ് അപ്‌നിയ, കൂർക്കംവലി എന്നിവ കുറവാണെന്ന് 2011 ൽ ചെസ്റ്റിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ശ്വാസനാളങ്ങൾ ശരിയായി തുറന്നിരിക്കാനും ശ്വാസനാള തടസം കുറയ്ക്കാനും ശ്വാസോച്ഛാസം സുഗമമാക്കാനും ഇത് സഹായിക്കും. അതിനാൽ ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് സ്ലീപ് അപ്‌നിയ, കൂർക്കംവലി എന്നിവ കുറയ്ക്കാനും മെച്ചപ്പെട്ട ഉറക്കം ലഭ്യമാക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :
1. ഉറക്കമാണോ പ്രശ്‌നം; എങ്കിൽ മാറ്റി പിടിക്കാം ഈ ഭക്ഷണക്രമങ്ങൾ
2. ഗർഭകാലത്തെ ഉറക്കക്കുറവ് കുഞ്ഞുങ്ങളിൽ ഈ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.