ന്യൂഡൽഹി: ജെഇഇ മെയിൻ 2025 (ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ) സെഷൻ 1 ഫലം പ്രഖ്യാപിച്ചു. 100ൽ 100 മാർക്ക് 14 വിദ്യാർഥികൾ നേടിയെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജനുവരി 22, 23, 24, 28, 29 തീയതികളിൽ 304 നഗരങ്ങളിലെ 618 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. പേപ്പർ 1 (ബി.ഇ/ബി.ടെക്) ന് രജിസ്റ്റർ ചെയ്‌ത ആകെ ഉദ്യോഗാർഥികളുടെ എണ്ണം 13,11,544 ഉം 12,58,136 പേരുമാണ് പരീക്ഷ എഴുതിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യക്ക് പുറത്തുള്ള മനാമ, ദോഹ സിറ്റി, ദുബായ്, മസ്‌കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ, കുവൈത്ത്, ക്വാലാലംപൂർ, കാഠ്‌മണ്ഡു, അബുദാബി, വെസ്റ്റ് ജാവ, വാഷിങ്‌ടൺ, ലാഗോസ്, മ്യൂണിക്ക് തുടങ്ങിയ നഗരങ്ങളിലും പരീക്ഷ നടത്തി.
ജെഇഇ (മെയിൻ) പേപ്പർ 2ൻ്റെ (ബി. ആർക്ക്/ബി. പ്ലാനിങ്) ഫലങ്ങൾ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. വിദ്യാർഥികൾക്ക് അവരുടെ മാർക്ക് ഔദ്യോഗിക വെബ്സൈറ്റായ www.jeemain.nta.nic.inൽ അറിയാൻ സാധിക്കും.
പേപ്പർ 1 (ബി.ഇ/ ബി. ടെക്) ൽ 100 മാർക്ക് നേടിയവർ:
- ആയുഷ് സിംഗാൽ - രാജസ്ഥാൻ
- കുശാഗ്ര ഗുപ്‌ത - കർണാടക
- ദക്ഷ് - ഡൽഹി (എൻസിടി)
- ഹർഷ് ഝാ - ഡൽഹി (എൻസിടി)
- രജിത്ത് ഗുപ്‌ത - രാജസ്ഥാൻ
- ശ്രേയസ് ലോഹിയ - ഉത്തർപ്രദേശ്
- സക്ഷം ജിൻഡാൽ - രാജസ്ഥാൻ
- സൗരവ് - ഉത്തർപ്രദേശ്
- വിഷാദ് ജെയ്‌ൻ - മഹാരാഷ്‌ട്ര
- അർണവ് സിങ് - രാജസ്ഥാൻ
- ശിവൻ വികാസ് തോഷ്‌നിവാൾ - ഗുജറാത്ത്
- സായ് മനോഗ്ന ഗുതികൊണ്ട - ആന്ധ്രാ പ്രദേശ്
- ഓം പ്രകാശ് ബെഹെറ - രാജസ്ഥാൻ
- ബാനി ബ്രാതാ മജീ - തെലങ്കാന
Also Read: സ്വകാര്യ സര്‍വകലാശാല: നേട്ടങ്ങളും ആശങ്കയും വിശദമായി അറിയാം..