കേരളം

kerala

ETV Bharat / state

കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്‌ടമായത് 7.55 കോടി, അന്വേഷണം - Online Fraud Case In Alappuzha - ONLINE FRAUD CASE IN ALAPPUZHA

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ് ആലപ്പുഴയില്‍. ചേര്‍ത്തല സ്വദേശിക്കാണ് വന്‍തുക നഷ്‌ടപ്പെട്ടത്. രണ്ട് മാസത്തിനിടെ നഷ്‌ടമായത് 7,65,00,000 രൂപ.

SHARE MARKET SCAM  Online Fraud Case  ആലപ്പുഴ ഓൺലൈൻ തട്ടിപ്പ്  ചേര്‍ത്തലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 8:34 PM IST

ആലപ്പുഴ:സാമ്പത്തിക തട്ടിപ്പിനിരയായ ആലപ്പുഴ സ്വദേശിക്ക് നഷ്‌ടമായത് 7.55 കോടി രൂപ. ചേര്‍ത്തല സ്വദേശിയാണ് തട്ടിപ്പിനിരയായത്. രണ്ട് മാസത്തിനിടെയാണ് ഇത്രയും തുക തട്ടിപ്പ് സംഘം കവര്‍ന്നത്.

നിക്ഷേപ കമ്പനികളായ INVESCO CAPITAL, GOLDMANS SACHS എന്നിവയുടെ പ്രതിനിധികളാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വ്യാജ രേഖകള്‍ കാണിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാനാകുമെന്ന് പറഞ്ഞാണ് പണം കവര്‍ന്നത്. സംഘം ബന്ധപ്പെട്ടതോടെ അവര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് പരാതിക്കാന്‍ പണം കൈമാറി. ഇതോടെ സംഘം നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപ ലാഭം അടക്കം 39,72,85,929 രൂപയുണ്ടെന്ന് പറയുകയും വ്യാജ സ്റ്റേറ്റ്‌മെന്‍റ് അയക്കുകയും ചെയ്‌തു.

തുടര്‍ന്ന് നിങ്ങളുടെ നിക്ഷേപം 15 കോടിയാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ പരാതിക്കാരന്‍റെ അക്കൗണ്ട് സംഘം താത്‌കാലികമായി മരവിപ്പിച്ചു. മാത്രമല്ല നിക്ഷേപ തുക ലഭിക്കണമെങ്കില്‍ 2 കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ പരാതിക്കാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടര്‍ന്ന് പരാതിക്കാരന്‍ സംഘം പറഞ്ഞ മുറയ്‌ക്ക് പണം കൈമാറി കൊണ്ടേയിരുന്നു.

പല തവണയായി 7,65,00,000 രൂപയാണ് പരാതിക്കാരന്‍ നഷ്‌ടപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന് വന്‍ തുക നഷ്‌ടമായതോടെയാണ് ചേര്‍ത്തല സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

സാമ്പത്തിക തട്ടിപ്പിൽ നിന്നും രക്ഷനേടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

  • ബാങ്ക് അക്കൗണ്ടുകൾ പോലെ നിക്ഷേപകരുടെ പേരിൽ ഒരു Demat Account National Security Depository Limited/Central Security Depository Limited ലോ നിങ്ങളുടെ KYC ഉപയോഗിച്ച് തുടങ്ങിയെങ്കിൽ മാത്രമെ നിങ്ങൾക്ക് Share Marketൽ നിക്ഷേപം നടത്തുവാൻ സാധ്യക്കൂ.
  • നിങ്ങളുടെ പേരിൽ വിനിമയം നടത്തുന്ന Shareകൾ, ബാങ്കിൽ നിങ്ങളുടെ ക്യാഷ് ബാലൻസ് കാണിക്കുന്നതുപോലെ നിങ്ങളുടെ പേരിലുള്ള Demat Accountൽ കാണിക്കും.
  • നിങ്ങൾ Share Trading നടത്തുന്ന സ്ഥാപനം നിങ്ങൾക്കുവേണ്ടി Companyകളുടെ Shareകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്‌താൽ Demat Account മായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം Debit or Credit ആകുകയോയാണ് ചെയ്യുന്നത്.
  • Share Market ലോട്ട് പണം നിക്ഷേപിക്കുന്നതിനുവേണ്ടി മറ്റാരുടെയും അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌ത് കൊടുക്കേണ്ട സാഹചര്യം രാജ്യത്ത് നിലവിലില്ല.
  • Security Exchange Board of India (SEBI) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന Stock Exchangeകളിൽ നിന്നും Shareകൾ വാങ്ങിക്കുകയോ വിൽക്കുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് അതിന്‍റെ SMS Confirmation താഴെപ്പറയുന്ന സ്ഥലങ്ങളിൽ നിന്നും ഒരുപോലെ തത്സമയം ലഭിക്കുന്നം.
  1. Stock Exchangeകൾ (BSE/NSE)
  2. NSDL/CSDL
  3. നിക്ഷേപകന്‍റെ ബാങ്കിൽ നിന്നും
  4. നിക്ഷേപകന്‍റെ Demat Account വഴി SHARE വിനിമയം നടത്താൻ സഹായിക്കുന്ന Share Brooking സ്ഥാപനങ്ങളിൽ നിന്ന് (Geojith / SBI Securities / Upstocks / Grow Etc. പോലുള്ളവ). അതോടൊപ്പം നിങ്ങളുടെ registered Emailലേക്ക് മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നും Share Trade ചെയ്‌തതിന്‍റെ ദിവസേനയുള്ള Statementകളും ലഭ്യമാകുന്നതാണ്.

Also Read:സൈബര്‍ ക്രിമിനലുകള്‍ക്ക് സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും നൽകുന്ന സംഘം പിടിയില്‍

ABOUT THE AUTHOR

...view details