മലപ്പുറം: ജില്ലയില്‍ ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണങ്ങളുള്ള മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധനക്ക് അയക്കും. ഇന്ന് പരിശോധിച്ച 37 പേരുടെ ഫലം നെഗറ്റീവ്.
കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 267 പേരാണുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം എംപോക്‌സ് സ്ഥിരീകരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 43 പേരെന്നും മന്ത്രി അറിയിച്ചു. എംപോക്‌സ് ബാധിച്ച് ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുവാവ് സഞ്ചരിച്ച് വിമാനത്തിലെ സഹയാത്രികരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം വിവരം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. എംപോക്‌സ് ഏത് വകഭേദമാണെന്ന് തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുകയാണ്. 2ബി ആണെങ്കില്‍ വ്യാപന സാധ്യത കുറവായിരിക്കും. 1ബി ആണെങ്കില്‍ വ്യാപന ശേഷി വളരെ കൂടുതലാകുമെന്നും അതാണ് ആഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഏത് വകദേദമാണെന്ന് കണ്ടെത്തിയാല്‍ നിലവിലുള്ള പ്രോട്ടോക്കോളിൽ കൂട്ടിച്ചേർക്കലുകൾ വേണമോയെന്ന് ആലോചിക്കും. നിലവില്‍ എംപോക്‌സിലും നിപയിലും ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Also Read:കേരളത്തില്‍ എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്, സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേര്‍