തിരുവനന്തപുരം: നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരി കുമാർ ഫെബ്രുവരി 26 മുതൽ 27 തീയതികളില്‍ തലസ്ഥാനത്ത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് നാവികസേനാ മേധാവി തിരുവനന്തപുരത്ത് എത്തുന്നത്. അദ്ദേഹത്തിൻ്റെ തലസ്ഥാനത്തേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയാണിത്.
നാവിക സേനാതലവന്‍ തിരുവനന്തപുരത്ത്; ഫെബ്രുവരി 26 ന് അഡ്‌മിറൽ ആർ ഹരികുമാർ തലസ്ഥാനത്ത് എത്തും - നാവികസേനാ മേധാവി
തിരുവനന്തപുരത്തെ വിവിധ നാവിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന അഡ്‌മിറൽ ആർ ഹരി കുമാർ വിദ്യാര്‍ത്ഥികളുമായും സംവദിക്കും.
![നാവിക സേനാതലവന്‍ തിരുവനന്തപുരത്ത്; ഫെബ്രുവരി 26 ന് അഡ്‌മിറൽ ആർ ഹരികുമാർ തലസ്ഥാനത്ത് എത്തും Navy Chief Admiral R Harikumar Thiruvananthapuram നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ](https://etvbharatimages.akamaized.net/etvbharat/prod-images/25-02-2024/1200-675-20839988-thumbnail-16x9-admiral-r.jpeg)
Published : Feb 25, 2024, 9:35 PM IST
സന്ദർശന വേളയിൽ ഗവർണറെയും മുഖ്യമന്ത്രിയെയും നാവികസേനാ മേധാവി സന്ദർശിക്കും. സ്‌കൂള്‍ വിദ്യാർത്ഥികളുമായി സംവദിക്കുകയും നേവൽ വെറ്ററൻസ്, നേവൽ എൻസിസി കേഡറ്റുകൾ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. മറ്റൊരു ചടങ്ങിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിർന്ന പ്രവർത്തകരെയും അദ്ദേഹം അഭിസംബോധന ചെയ്യും.
തിരുവനന്തപുരത്തും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലെ നാവിക ആയുധ സ്റ്റോറുകളുടെ വിവിധ ഘടകങ്ങളുടെ നിർമ്മാണ വേളയിൽ ഗുണനിലവാരം പരിശോധിക്കുന്ന തിരുവനന്തപുരത്തെ നേവൽ ആർമമെൻ്റ് ഇൻസ്പെക്‌ടറേറ്റും അഡ്‌മിറൽ ആർ ഹരി കുമാർ സന്ദർശിക്കും.