തിരുവനന്തപുരം:നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് വിചാരണ മനസ്സിലാക്കാനുള്ള മാനസികനില ഉണ്ടെന്ന് ആരോഗ്യ റിപ്പോർട്ട്. ഇതേ തുടർന്ന് കേസിൻ്റെ വിചാരണ നടപടികൾക്ക് മുന്നോടിയായി കുറ്റപത്രം വായിക്കും. പ്രതിയുടെ മാനസികനിലയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
പ്രതിയുടെ മാനസിക നിലയിലെ തകരാറിൽ സംഭവിച്ച കൊലയാണ് എന്നും അതുകൊണ്ട് കേസിൽ നിന്നും തന്നെ വിടുതൽ ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ കേഡൽ ഹർജി സമർപ്പിച്ചിരുന്നു. കേഡലിന്‍റെ ഈ ആവശ്യം തള്ളിയ കോടതി പ്രതിയുടെ മാനസികനിലയെ കുറിച്ച് വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയുo ബന്ധുവുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് .
മുഖ്യപ്രതിയായ കേഡലിനെതിരെ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ALSO READ:മദ്യപിക്കുന്നതിനിടെ തർക്കം ; സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു