തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് എത്തിയ കൂറ്റൻ ചരക്കുകപ്പൽ എംഎസ്‌സി വിവിയാന ഇന്ന് (നവംബർ 02) ഉച്ചയ്ക്ക് 1.45ന് തീരം വിടും. 399.98 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള ചരക്കുകപ്പൽ മാലിയിൽ നിന്ന് ഇന്നലെ (നവംബർ 01) പുലർച്ചെയാണ് വിഴിഞ്ഞത്ത് എത്തിയതെന്ന് തുറമുഖം മന്ത്രി വിഎൻ വാസവൻ്റെ ഓഫിസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീലങ്കയിലെ കൊളംഹബോയാണ് കപ്പലിൻ്റെ അടുത്ത ലക്ഷ്യ സ്ഥാനം. അര കിലോമീറ്ററോളം നീളമുള്ള കപ്പലിന് 16.4 മീറ്റർ ആഴവുമുണ്ട്. ആദ്യമായി വിഴിഞ്ഞത്ത് ചരക്കുമായി എത്തിയ എംഎസ്‌സിയുടെ 400 മീറ്റർ നീളമുള്ള നാലാമത്തെ കപ്പലാണ് വിവിയാന. ആദ്യ ചരക്കുകപ്പലിനെ സ്വീകരിച്ച ശേഷം 37 കപ്പലുകളാണ് ഇതുവരെ വിഴിഞ്ഞം തുറമുഖത്ത് അടുത്തത്.
ഇതിൽ 360 മീറ്ററിൽ അധികം നീളമുള്ള 12 കപ്പലുകളുണ്ട്. ഒക്ടോബറിൽ മാത്രം 23 കപ്പലുകളാണ് വിഴിഞ്ഞം തീരത്ത് എത്തിയത്. ട്രയൽ റണ്ണിനിടെ ഇന്ത്യയിലെ അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിൽ നിർണായക പങ്ക് വഹിച്ച വിഴിഞ്ഞം കമ്മീഷൻ ചെയ്യുന്നതോടെ വൻ സാധ്യതകളാണ് കേരളത്തെ കാത്തിരിക്കുന്നതെന്നും തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Also Read:കൊല്ലത്ത് നിന്ന് മാലദ്വീപിലേക്കും ലക്ഷദ്വീപിലേക്കും കപ്പൽ സർവീസ് വരുന്നു; ക്രൂയിസ് സർവീസിന് താത്പര്യം പ്രകടിപ്പിച്ച് കമ്പനികൾ