ബെംഗളൂരു : മക്കളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവതി ജയിലില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. പരപ്പന അഗ്രഹാര ജയിലിൽ ഗംഗാദേവിയാണ് ആത്മഹത്യ ചെയ്‌തത്. ജാലഹള്ളി ഗ്രാമത്തിൽ ഏപ്രിൽ 9 നാണ് ഗംഗാദേവി തന്‍റെ രണ്ട് മക്കളെയും തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം ഏപ്രിൽ 10 ന് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഗംഗാദേവിയെ കസ്റ്റഡിയിലെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയെന്ന കുറ്റം പ്രതിയായ അമ്മ സമ്മതിച്ച ശേഷമാണ് അഗ്രഹാര ജയിലിലടച്ചത്.