തിരുവനന്തപുരം:രാജ്യങ്ങളുടെ അതിര്‍ വരമ്പുകള്‍ക്കുമപ്പുറത്ത് നിന്നും കിലോമീറ്ററുകള്‍ താണ്ടി കേരള തലസ്ഥാനത്തേക്ക് പറന്നെത്തുന്ന ദേശാടന പക്ഷികള്‍ നിരവധിയാണ്. ചതുപ്പ് നിലങ്ങളുടെ സമ്പന്നതയാണ് തലസ്ഥാനത്തെ ദേശാടന പക്ഷികളുടെ പ്രിയപ്പെട്ട വിഹാരകേന്ദ്രമാക്കുന്നത്. സ്ഥിരമായി എത്തുന്ന ദേശാടന പക്ഷികള്‍ക്ക് പുറമെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികള്‍ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഹരിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ആഗോള പരിസ്ഥിതി പ്രസ്ഥാനമായ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിൻ്റെ (WWF) തിരുവനന്തപുരം കേന്ദ്രം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മണ്‍മറഞ്ഞ പക്ഷി നിരീക്ഷകന്‍ സാലിം അലിയുടെ ജന്മദിനവും ദേശീയ പക്ഷി ദിനവുമായ നവംബര്‍ 12ന് ദേശവ്യാപകമായി പക്ഷിനിരീക്ഷണ പരിപാടി നടത്തിയിരുന്നു. വിംഗ്‌സ് എന്ന പേരില്‍ നടത്തിയ പരിപാടിയിലൂടെ കേരളത്തില്‍ 184 ഇനം പറവകളെ തിരിച്ചറിഞ്ഞുവെന്ന് ഡബ്ല്യു ഡബ്ല്യു എഫ് ഡയറക്‌ടര്‍ രജ്ഞന്‍ മാത്യു വര്‍ഗീസ് ഇടിവി ഭാരതിനോട് പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി ജില്ലകളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 75ഓളം പക്ഷി നിരീക്ഷകരാണ് പങ്കെടുത്തത്.
കടല്‍കാക്ക ഇനത്തില്‍പ്പെട്ട Lesser Black-backed Gulls (ETV Bharat) തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ വരെ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മീനുകളെ ഭക്ഷണമാക്കുന്ന വംശനാശ ഭീഷണി നേരിടുന്ന ചെറിയ മീന്‍ പരുന്തിനെ (Lesser fishing Eagle) കുളത്തൂപ്പുഴയ്ക്ക് സമീപം അരിപ്പയില്‍ നിന്നു കണ്ടെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. അപൂര്‍വയിനം ഉപ്പന്‍കുയിലിനെ (Chestnut-winged Cuckoo) നെടുമങ്ങാടിന് സമീപം ബോണക്കാട് ഭാഗത്ത് നിന്നും നിരീക്ഷകരുടെ സംഘം തിരിച്ചറിഞ്ഞു.
Fork-tailed Drongo Cuckoo (ETV Bharat) തിരുവനന്തപുരം കോട്ടൂര്‍ വനമേഖലയില്‍ നിന്നും കുയിലിനത്തില്‍പ്പെട്ട ഫോര്‍ക്ക് ടെയില്‍ഡ് ഡ്രോങ്കോ കുക്കൂവിനെയും പൊന്മുടിയില്‍ നിന്ന് പുല്‍പ്പരുന്തിനെയും(Common Buzzard) വെള്ളായണിയില്‍ നിന്നും ചെങ്ങാലി പ്രാവിനെയും (Oriental Turtle dove) പൂവാര്‍ നിന്നും കടല്‍കാക്ക ഇനത്തില്‍പ്പെട്ട ലെസ്സര്‍ ബ്ലാക്ക് ബാക്ക്ഡ് ഗള്‍സിൻ്റെയും സാന്നിധ്യം നിരീക്ഷകര്‍ രേഖപ്പെടുത്തി. പൊന്മുടിയില്‍ വെള്ളക്കറുപ്പന്‍ പരുന്തിനെയും (Booted Eagle) പാറനിരങ്ങനെയും (Long-billed Pipit) നിരീക്ഷകര്‍ തിരിച്ചറിഞ്ഞു.
Booted Eagle - വെള്ളക്കറുപ്പന്‍ പരുന്ത് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സൈബീരിയ, റഷ്യ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രജനനം നടത്തുന്ന കുഞ്ഞന്‍ ദേശാടന പക്ഷി ടൈഗ ഫ്‌ളൈകാച്ചര്‍ ബോണക്കാട് ഭാഗത്ത് വിഹരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മുതല്‍ ആറ് പേരടങ്ങുന്ന നിരീക്ഷകര്‍ ഉള്‍പ്പെട്ട സംഘമാണ് തിരുവനന്തപുരം ജില്ലയിലെ പറവ വൈവിധ്യം രേഖപ്പെടുത്തിയത്. ഒരൊറ്റ ദിവസത്തെ നിരീക്ഷണത്തിൻ്റെ ഫലമായി കണ്ടെത്തിയ പക്ഷി വൈവിധ്യം ഡബ്ല്യുഡബ്ല്യുഎഫിനെയും ഞെട്ടിച്ചിരിക്കുകയാണ്.
Lesser fishing Eagle - ചെറിയ മീന്‍ പരുന്ത് (ETV Bharat) വെള്ളായണിക്ക് സമീപം പുഞ്ചക്കരി, കേശവദാസപുരം, ആക്കുളം, കഠിനംകുളം, ആറ്റിങ്ങല്‍, പഴഞ്ചിറ, പൂവാര്‍, നെയ്യാറ്റിന്‍കര, പൊന്മുടി, കല്ലാര്‍, ബോണക്കാട്, പാലോട്, കോട്ടൂര്‍, അരിപ്പ എന്നിവിടങ്ങളിലാണ് പക്ഷി ശാസ്ത്രജ്ഞനും വന്യജീവി ഫോട്ടോഗ്രാഫറും നിരീക്ഷകരും ഉള്‍പ്പെട്ട സംഘം പക്ഷികളെ തേടിയിറങ്ങിയത്. ജില്ലയിലെ ചതുപ്പ് നിലങ്ങള്‍ കേന്ദ്രീകരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പക്ഷികളുടെ കണക്കെടുപ്പ് നടത്തുമെന്നും എകെ ശിവകുമാര്‍ പറഞ്ഞു.
Also Read:കരുതലിൻ്റെ കരം: ആശ വർക്കറുടെ കരുണയിൽ ട്യൂമർ ബാധിച്ച നായയ്‌ക്ക് പുനര്‍ജന്മം