തിരുവനന്തപുരം : കുമാരപുരം ചെന്നിലോട് ചെട്ടിക്കുന്ന് ഭാഗത്ത് നായ വളര്‍ത്തലിന്‍റെ മറവില്‍ എംഡിഎംഎ വില്‍പന. വീട്ടുടമ ജിജോ ജേക്കബിനെയും സഹായിയേയും മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി. വീട്ടിലെത്തിയാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഷാഡോ പൊലീസ് സംഘം നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. മുന്‍പും എംഡിഎംഎ വില്‍പനയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. വില കൂടിയ വിദേശയിനം നായ്ക്കളെയാണ് ജിജോ വീട്ടില്‍ വളര്‍ത്തുന്നതതെന്നും ജിജോ നാളുകളായി സ്ഥലത്ത് നിരന്തര പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.