കേരളം

kerala

ETV Bharat / state

കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് വിധി സ്റ്റേ ചെയ്‌ത് ഹൈക്കോടതി

ഹൈക്കോടതി സ്റ്റേ ചെയ്‌തത് സെഷന്‍സ് കോടതി ഉത്തരവ്. നടപടി സര്‍ക്കാരിന്‍റെ റിവിഷന്‍ ഹര്‍ജിയില്‍. സുരേന്ദ്രന് ഹൈക്കോടതി നോട്ടിസ്.

By ETV Bharat Kerala Team

Published : 5 hours ago

K SURENDRAN ELECTION BRIBERY CASE  KERALA HC  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്  K SURENDRAN CASES
K Surendran, Kerala HC (ETV Bharat)

എറണാകുളം :മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. സര്‍ക്കാരിന്‍റെ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹർജിയിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

കെ സുരേന്ദ്രനെ വിചാരണകൂടാതെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടി മതിയായ കാരണങ്ങളില്ലാതെയെന്ന് സര്‍ക്കാര്‍ വാദിച്ചു. കെ സുരേന്ദ്രനെതിരെ ദലിത് പീഡനക്കുറ്റം ചുമത്താന്‍ തെളിവുകളുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അനുചിതവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ് വിചാരണക്കോടതിയുടെ നടപടി. വിചാരണക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണ്. വിടുതല്‍ ഹര്‍ജിയില്‍ വിചാരണക്കോടതി നടത്തിയത് വിചാരണയ്ക്ക് സമമായ നടപടി. കൂടാതെ കെ സുരേന്ദ്രനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി പരിഗണിച്ചില്ല.

സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്ലും വിചാരണക്കോടതിക്ക് പിഴവ് പറ്റി.
സമയപരിധി കഴിഞ്ഞ് കുറ്റം ചുമത്താനാവില്ലെന്ന വ്യവസ്ഥ കോഴക്കുറ്റത്തില്‍ ബാധകമല്ലെന്നും റിവിഷൻ ഹർജിയിൽ സർക്കാർ ഉന്നയിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രന് അപരനായി ബിഎസ്‌പിയിലെ കെ സുന്ദര പത്രിക നൽകിയിരുന്നു. സുരേന്ദ്രന്‍റെ അനുയായികൾ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്നും ഇതിന് പ്രതിഫലമായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് ബദിയടുക്ക പൊലീസിന്‍റെ കേസ്.

Also Read: കണ്ണൂർ എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി

ABOUT THE AUTHOR

...view details