കേരളം

kerala

ETV Bharat / state

മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്ര സ്‌ഫോടനത്തിന്‍റെ ശബ്‌ദം; വീടുകള്‍ക്ക് വിള്ളൽ; ഭൂമികുലുക്കം അല്ലെന്ന് അധികൃതർ - LOUD NOISE FROM UNDERGROUND

വീഡിയോ ▶ ഒരു കിലോമീറ്റർ ചുറ്റളവിൽ രണ്ട് തവണ ശബ്‌ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.

ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം  LOUD NOISE UNDERGROUND MALAPPURAM  NILAMBUR EXPLOSION TREMOR  LATEST NEWS IN MALAYALAM
Loud Noise From Underground In Malappuram (ETV Bharat)

By ETV Bharat Kerala Team

Published : Oct 30, 2024, 7:20 AM IST

മലപ്പുറം:നിലമ്പൂരിനടുത്ത് പോത്തുകല്ലിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും സ്ഫോടന ശബ്‌ദം കേട്ടതായി നാട്ടുകാർ. ഇന്നലെ (ഒക്‌ടോബർ 29) രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ രണ്ട് തവണ ശബ്‌ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്.

ഉഗ്ര സ്‌ഫോടനത്തിന്‍റെ ശബ്‌ദമാണ് രണ്ട് തവണയും കേട്ടത്. പ്രകമ്പനമുണ്ടാക്കുന്ന ശബ്‌ദമായത് കൊണ്ടു തന്നെ ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടി.

Loud Noise From Underground In Malappuram (ETV Bharat)

സംഭവമറിഞ്ഞ് വില്ലേജ് ഓഫിസർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. രാത്രി വൈകിയും ആളുകള്‍ വീടുകളിലേക്കു പോകാൻ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടി നില്‍ക്കുകയായിരുന്നെന്ന് 11-ാം വാർഡ് അംഗം നാസർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ രാത്രി പതിനൊന്നോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്‌ദമുണ്ടായി. എന്നാൽ രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.

Also Read:ഇടിമുഴക്കം പോലെ ശബ്‌ദം, തരിപ്പ് അനുഭവപ്പെട്ടു; മലപ്പുറത്ത് ഭൂചലനമുണ്ടായതായി നാട്ടുകാര്‍

ABOUT THE AUTHOR

...view details