മലപ്പുറം: രാഹുൽ ഗാന്ധി ഇന്നേവരെ വനം - വന്യജീവി പ്രശ്‌നമായി ബന്ധപ്പെട്ട് കേന്ദ്ര വനം മന്ത്രിയെ കണ്ടിട്ടുണ്ടോ എന്ന് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധി ഇന്നേവരെ എന്തെങ്കിലും ഒരു കേന്ദ്രമന്ത്രിയെ കണ്ട് ഒരാവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്നും അദ്ദേഹം വണ്ടൂരിൽ ചോദിച്ചു. അനി രാജയുടെ ഭർത്താവ് രാജ ഡൽഹിയിൽ റാലി നടത്തി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കണമെന്നു പ്രഖ്യാപിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പര്യടനത്തിന്‍റെ ഭാഗമായാണ് കെ സുരേന്ദ്രൻ വണ്ടൂരിൽ എത്തിയത്. തുടർന്ന് അദ്ദേഹം ടാക്‌സി സ്‌റ്റാൻഡിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി നാട്ടുകാരോട് വോട്ട് അഭ്യർത്ഥിച്ചു. മൂന്നുമണിയോടെ തിരുവാലിൽ നിന്നാണ് സുരേന്ദ്രന്‍റെ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.