മലപ്പുറം: നെഹ്‌റു കുടുംബത്തോട് പോലും കൂട്ടിച്ചേർത്ത് പറയാനുള്ള അർഹത രാഹുൽ ഗാന്ധിക്കില്ലെന്ന് പിവി അൻവർ എംഎൽഎ. നെഹ്‌റു കുടുംബത്തിൽ നിന്നും വന്ന ഒരു വ്യക്തിയിൽ നിന്ന് ഇന്ത്യൻ ജനത ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരാമർശമാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി. രാഹുലിന്‍റെ ഡിഎൻഎ പരിശോധിക്കണമെന്ന തന്‍റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കൾ, പ്രതിപക്ഷ മുഖ്യമന്ത്രിമാർ, പ്രതിപക്ഷ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ അറസ്‌റ്റും, അന്യായമായി കേസിൽ കുടുക്കുകയും ചെയ്യുന്നത് ഇന്ത്യയിൽ ആകെ ചർച്ച ചെയ്യപ്പെടുമ്പോൾ, അതിനെതിരെ ഇന്ത്യ മുന്നണി ശക്തമായ പ്രക്ഷോഭം നടത്തുകയാണ്. ഇതിനിടയിൽ കേരള മുഖ്യമന്ത്രിയെ ഇഡി അറസ്‌റ്റ് ചെയ്യാത്തത് എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ചാൽ, അതളക്കാനുള്ള ശേഷി ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.