തിരുവനന്തപുരം: വ്യാപക വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭ ഇന്ന് സമാപിക്കും. ധൂര്‍ത്ത് ആരോപിച്ച് യുഡിഎഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയില്‍ പ്രതിപക്ഷ പ്രവാസി സംഘടനകള്‍ പങ്കെടുത്തു. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം എ യൂസഫലിയുടെ അസാന്നിധ്യം എതിര്‍പ്പ് കാരണമല്ലെന്ന് പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാതലത്തില്‍ ലോക കേരള സഭ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നുവെങ്കിലും ഉദ്ഘാടന ചടങ്ങും മറ്റ് ആഘോഷ പരിപാടികളും മാത്രം ഒഴിവാക്കി സര്‍ക്കാര്‍ പതിവ് പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു. മൂന്ന് കോടി രൂപയായിരുന്നു കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.