ETV Bharat / state

'ദേശീയപാത വികസനം അടുത്ത ഏപ്രിൽ മാസത്തോടെ യാഥാർഥ്യമാകും'; മന്ത്രി മുഹമ്മദ് റിയാസ് - MUHAMMED RIYAS ON NH 66

2025 ഡിസംബർ മാസത്തോടുകൂടി കാസർകോട് മുതൽ എറണാകുളം വരെ 45 മീറ്റർ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

NH 66 MALAPPURAM  MINISTER MUHAMMED RIYAS  NATIONAL HIGHWAY DEVELOPMENT  ദേശീയപാത വികസനം
PA Muhammed Riyas (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 28, 2024, 12:09 PM IST

മലപ്പുറം : ദേശീയപാത 66ൻ്റെ മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിർമാണം അടുത്തവർഷം ഏപ്രിൽ മാസത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഒരു സ്ട്രച്ചിൻ്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും. ബാക്കി പ്രവൃത്തികൾ കൂടി പൂർത്തിയാക്കി 2025 ഡിസംബർ മാസത്തോടുകൂടി കാസർകോട് മുതൽ എറണാകുളം വരെ 45 മീറ്റർ വീതിയുള്ള ആറു വരി ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേരളത്തിൻ്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഈ വലിയ പദ്ധതി 2026ലെ പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കാനാവും. ഇതോടൊപ്പം ഒരുപാട് കാലമായി വലിയ പ്രതിസന്ധിയിൽ കിടന്നിരുന്ന കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിൻ്റെ വികസനവും യാഥാർഥ്യമാവുകയാണ്. ദേശീയപാതയുടെ ഭാഗമായ 37 കിലോമീറ്റർ നീളമുള്ള ഈ സ്ട്രച്ചിൻ്റെ 87 ശതമാനം ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്.

മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട്. (ETV Bharat)

ഏപ്രിൽ മാസത്തോടെ ഇതിൻ്റെ പ്രവൃത്തികളും പൂർത്തിയാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിൻ്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഇന്നലെ (നവംബർ 27) വൈകിട്ട് സ്ഥലം സന്ദർശിച്ച മന്ത്രി നിർമാണ പ്രവൃത്തികൾ നോക്കിക്കാണുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്‌തു.

സംസ്ഥാനത്തെ ദേശീയപാതയുടെ നിർമാണം സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഒരു മനസ് ഒരു ശരീരവുമായി ഒത്തൊരുമിച്ച് നിന്നാണ് പൂർത്തിയാക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. ദേശീയപാതയുടെ വികസനം ഏറ്റവും വേഗത്തിൽ നടക്കുന്നത് കേരളത്തിലാണ്. ഓരോ രണ്ടാഴ്‌ച കൂടുമ്പോഴും ഇതിൻ്റെ അവലോകനം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുഴുവൻ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള അവലോകനവും നടക്കുന്നു. ജില്ലാ കലക്‌ടർമാരുടെ നേതൃത്വത്തിലും കൃത്യമായ ഇടവേളകളിൽ അവലോകനം നടക്കുന്നുണ്ട്.

രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാരിൻ്റെ കൂടി സാമ്പത്തിക സഹായത്തോടുകൂടിയാണ് ദേശീയപാത 66 യാഥാർഥ്യമാകുന്നത്. ഈ ദേശീയപാതയുടെ സ്ഥലമെടുപ്പിനായി 5600 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള തപിന്തുണയോടെയാണ് കേരളത്തിൻ്റ ഈ ചിരകാല സ്വപ്‌നം യാഥാർഥ്യമാവാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

Also Read: ഒരിടത്തും മികച്ച നടപ്പാതയില്ല; കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.