വാഷിങ്ൺ ഡിസി : സമ്പന്നരായ വിദേശികൾക്ക് അഞ്ച് മില്യൺ യുഎസ് ഡോളർ ഫീസ് നൽകി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും പൗരത്വം നൽകുന്നതും പരിഗണിക്കമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള ഇബി-5 കുടിയേറ്റ നിക്ഷേപക വിസക്ക് പകരമായി ഗോൾഡ് കാർഡ് നൽകുമെന്നാണ് പ്രഖ്യാപനം. വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നികിൻ്റെ എക്‌സ് പേജിലും ഇക്കാര്യം വെളിപ്പെടുത്തി.
ഓവൽ ഓഫിസിൽ നടന്ന വാർത്താ സമ്മേളനത്തിലും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഗോള്‍ഡ് കാർഡ് ലഭ്യമാക്കാൻ സാധിക്കും. ദശലക്ഷക്കണക്കിന് വിദേശികളെ ലക്ഷ്യമിട്ടാണ് നടപടി. റഷ്യൻ പൗരന്മാർക്കും വിസയ്‌ക്ക് അപേക്ഷിക്കാൻ കഴിയും. പുതുതായി പുനർനാമകരണം ചെയ്യപ്പെട്ട ഗൾഫ് ഓഫ് അമേരിക്കയുടെ ഭൂപടത്തെയും ട്രംപ് പ്രശംസിച്ചു. തൻ്റെ കണ്ണുകള്‍ നിറയുന്നു എന്ന് വികാരഭരിതനായാണ് ഭൂപടത്തെ പറ്റി ട്രംപ് സംസാരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കോപ്പർ വ്യവസായം സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉടമ്പടിയിൽ ഒപ്പുവച്ചു. കൂടാതെ വാർത്താ സമ്മേളനത്തിൽ അസോസിയേറ്റഡ് പ്രസിനെയും ട്രംപ് വിമർശിച്ചു. തീവ്ര ഇടതുപക്ഷം എന്നാണ് ട്രംപ് അസോസിയേറ്റഡ് പ്രസിനെ വിശേഷിപ്പിച്ചത്.
'അവർ ഞങ്ങളോട് നീതി പുലർത്തുന്നില്ല. അവർ റാഡിക്കൽ ഇടതുപക്ഷമാണെന്ന് ഞാൻ കരുതുന്നു. മൂന്നാം തരം റിപ്പോർട്ടർമാരാണ് അവർക്കുള്ളത്' എന്നും ട്രംപ് പറഞ്ഞു. നേരത്തെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും അസോസിയേറ്റഡ് പ്രസിനെതിരായ ഭരണകൂടത്തിൻ്റെ നിലപാടിനെ ന്യായീകരിച്ചിരുന്നു.