കൊല്‍ക്കത്ത: ഉരുളക്കിഴങ്ങിന് താങ്ങുവില പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ക്വിന്‍റലിന് 900 രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇനി കിട്ടിയ വിലയ്ക്ക് ഉരുളക്കിഴങ്ങ് വില്‍ക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്‍റെ സര്‍ക്കാരിനെ അറിയിക്കാതെ വെള്ളം തുറന്ന് വിട്ട് ഉരുളക്കിഴങ്ങ് വിള നശിപ്പിച്ച ദാമോദര്‍വാലി കോര്‍പ്പറേഷന്‍റെ നടപടിയെ മമത ബാനര്‍ജി ശക്തമായ ഭാഷയില്‍ അപലപിച്ചു.
കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സിനായി 321 കോടി രൂപയുടെ ഫണ്ട് മാറ്റി വച്ചതായും മമത അറിയിച്ചു. കര്‍ഷകര്‍ക്ക് നഷ്‌ടമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ അവരില്‍ നിന്ന് കേടായ ഉരുളക്കിഴങ്ങ് വാങ്ങുമെന്നും മമത പറഞ്ഞു.
അക്ഷയ തൃതീയ ദിനമായ ഏപ്രില്‍ 30ന് മേദിനിപൂര്‍ ജില്ലയിലെ ദിഘയില്‍ ജഗന്നാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. വിവിധ മതങ്ങളില്‍ നിന്നും കാരുണ്യ ട്രസ്റ്റുകളില്‍ നിന്നുമുള്ള ആളുകളെ ഉള്‍പ്പെടുത്തി ക്ഷേത്രത്തിന്‍റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വിപുലപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചതായി മമത അറിയിച്ചു.
Also Read: 'എംഎസ്‌പിയുടെ നിയമപരമായ ഗ്യാരണ്ടി കർഷകരുടെ അവകാശമാണ്': രാഹുൽ ഗാന്ധി