ഹൈദരാബാദ്: പോകോയുടെ ബജറ്റ് ഫ്രണ്ട്‌ലി സ്‌മാർട്ട്‌ഫോണായ പോകോ എം7 5ജി ലോഞ്ചിനൊരുങ്ങുന്നു. മാർച്ച് 3ന് ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സോഷ്യൽമീഡിയ വഴി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ലോഞ്ചിന് ശേഷം ഫ്ലിപ്‌കാർട്ട് വഴിയാകും ഫോൺ വിൽപ്പനയ്‌ക്കെത്തുക. 12 ജിബി റാമുമായി ജോഡിയാക്കിയ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റിലായിരിക്കും ഫോണെത്തുക. വരാനിരിക്കുന്ന പോകോ എം7ന്‍റെ ചില സവിശേഷതകൾ ഫ്ലിപ്പ്കാർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വിശദമായറിയാം...
2025 മാർച്ച് 3ന് ഉച്ചയ്ക്ക് 12 മണിക്ക് പോകോ എം7 5ജി ലോഞ്ച് ചെയ്യുമെന്നാണ് പോകോ അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലോഞ്ച് ഇവന്‍റ് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പോകോ പുറത്തുവിട്ട പോസ്റ്ററിൽ ഈ ഹാൻഡ്‌സെറ്റിന്‍റെ ഡിസൈനും വ്യക്തമാക്കുന്നുണ്ട്. വൃത്താകൃതിയിലുള്ള കോണുകളും മധ്യഭാഗത്ത് ഘടിപ്പിച്ച വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളും ഉള്ള ചതുരാകൃതിയിലുള്ള ബോഡി ഡിസൈനാണ് ഫോണിനുള്ളത്. പോസ്റ്റർ ശരിയാണെങ്കിൽ മെറ്റാലിക് പേൽ ടർക്കോയ്‌സ് ഷേഡിലായിരിക്കും ഫോണെത്തുക.
പ്രധാന സ്പെസിഫിക്കേഷനുകൾ: വരാനിരിക്കുന്ന പോകോ എം7 5G ഫോണിൽ 6.88 ഇഞ്ച് ഡിസ്‌പ്ലേയും 600 നിറ്റ്‌സ് എച്ച്‌ബിഎം ബ്രൈറ്റ്‌നെസും ഉണ്ടായിരിക്കും. 120 ഹെട്‌സ് റിഫ്രഷ് റേറ്റും 240 ഹെട്‌സ് വരെ ടച്ച് സാമ്പിൾ റേറ്റും ഡിസ്‌പ്ലേയ്ക്ക് ഉണ്ടാകും. കൂടാതെ ടിയുവി റൈൻലാൻഡ് സർട്ടിഫൈഡ് 'ഐ-സേഫ് ഡിസ്‌പ്ലേ' ആയിരിക്കും നൽകുക. 6 ജിബി റാമും 6 ജിബി ടർബോ റാമും ജോടിയാക്കിയ 4nm സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 Soc ചിപ്‌സെറ്റുമായാണ് ജോഡിയാക്കിയിരിക്കുന്നത്. 150 ശതമാനം വോളിയം ബൂസ്റ്റ് ഫങ്‌ഷനുള്ള സ്‌പീക്കറുകളായിരിക്കും ഫോണിലുണ്ടായിരിക്കുക. ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസിലും ഗീക്ക്ബെഞ്ച് വെബ്‌സൈറ്റുകളിലും 24108PCE2I എന്ന മോഡൽ നമ്പറിൽ പോകോ എം7 മുൻപ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഫോൺ ഹൈപ്പർഒഎസിനെ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നും, കൂടാതെ അഡ്രിനോ 613 ജിപിയു ഉണ്ടെന്നുമാണ് വെബ്‌സൈറ്റ് ലിസ്റ്റിങ് സൂചിപ്പിക്കുന്നത്.
Blockbuster feels. Award-winning performance.
— POCO India (@IndiaPOCO) February 25, 2025
It’s time for #TheBigShow 💪#POCOM75G 🤩💜
Launching on 3rd March on #Flipkart
Know More: https://t.co/7zDmIgSjCy pic.twitter.com/EOLJe1k2WK
പ്രതീക്ഷിക്കാവുന്ന വില: പോകോയുടെ വരാനിരിക്കുന്ന ഫോണിന്‍റെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്‌മി 14 സി, സാംസങ് ഗാലക്‌സി എം14, പോകോ സി75 എന്നീ സ്‌മാർട്ട്‌ഫോണുകളുമായാവും പോകോ എം7 മത്സരിക്കുക.
Also Read:
- കിടിലൻ ക്യാമറ, പ്രോ ആകുമോ നത്തിംഗ് ഫോൺ 3എ സീരീസ് ? ഡിസൈൻ പുറത്ത്
- ഇനി മത്സരം കടുക്കും; ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ ഉടനെത്തും, കിടിലന്‍ ഫീച്ചറുകള്‍
- വിപണി കീഴടക്കാൻ കുറഞ്ഞ വിലയില്‍ വിവോ 5G ഫോണ്‍ എത്തുന്നു
- WOW... കിടിലൻ സാധനം, വില കുറഞ്ഞ ഐഫോണ്‍ 16ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു; പ്രത്യേകതകള്‍ അറിയാം...
- ബജറ്റ് ഫ്രണ്ട്ലി 5 ജി ഫോണുകളാണോ തിരയുന്നത്? സാംസങിന്‍റെയും മോട്ടോറോളയുടെയും ഫോണുകളിതാ... മികച്ചതേത്? താരതമ്യം