ETV Bharat / bharat

മഹാശിവരാത്രി ദിനം: ആശംസകൾ നേർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് - BRAJESH PATHAK SHIVARATRI WISHES

മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരെ സ്വാഗതം ചെയ്‌ത് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്.

UP DEPUTY CM BRAJESH PATHAK  മഹാ ശിവരാത്രി ദിനം  MAHA KUMBH 2025  MAHA SHIVARATRI 2025
Uttar Pradesh Deputy Chief Minister Brajesh Pathak - File (IANS)
author img

By ETV Bharat Kerala Team

Published : Feb 26, 2025, 1:59 PM IST

ലഖ്‌നൗ : സംസ്ഥാനത്തെ ജനങ്ങൾക്ക് മഹാശിവരാത്രി ദിനത്തിൽ ആശംസകൾ നേർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. ജനങ്ങൾക്ക് ഭഗവാൻ ശിവന്‍റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

'സംസ്ഥാനത്തെ ജനങ്ങൾക്ക് മഹാശിവരാത്രി ദിനത്തിൽ എന്‍റെ ആശംസകൾ നേരുന്നു. ഭഗവാന്‍റെ അനുഗ്രഹം നമ്മുടെ മേൽ തുടർന്നും ഉണ്ടാകട്ടെ,' എന്ന് ബ്രജേഷ് പഥക് പറഞ്ഞു. തുടർന്ന് മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരെ സ്വാഗതം ചെയ്‌ത ഉപമുഖ്യമന്ത്രി അവർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചു.

'ഈ മഹാകുംഭമേളയ്ക്ക് എത്തിയ എല്ലാ ഭക്തരെയും ഞാൻ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. അവരുടെ സ്‌നാനത്തിനും ആരാധനാ ചടങ്ങുകൾക്കും എല്ലാ ക്രമീകരണങ്ങളും ചെയ്‌ത സംസ്ഥാന സർക്കാരിനെയും ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു' എന്ന് ബ്രജേഷ് പഥക് കൂട്ടിച്ചേർത്തു.

അതേസമയം, മഹാശിവരാത്രി ദിനത്തിൽ ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്താനും മറ്റ് ചടങ്ങുകൾക്കുമായി നിരവധി ഭക്തർ ഒത്തുകൂടി. ഉത്തർപ്രദേശിൽ, മൊറാദാബാദിലെ കാമേശ്വർ നാഥ് മന്ദിറിൽ നിരവധി ഭക്തർ ശിവരാത്രി ആഘോഷിക്കാനെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ദക്ഷേശ്വര മഹാദേവ ക്ഷേത്രത്തിലും വൻ ഭക്തജന പ്രവാഹമാണ് അനുഭവപ്പെടുന്നത്. രാമേശ്വരത്ത്, ഭക്തർ ക്ഷേത്രദർശനം നടത്തുകയും ജലാഭിഷേകം നടത്തുകയും ചെയ്‌തു. ശ്രീ ബാബ ബൈദ്യനാഥ് ജ്യോതിർലിംഗ മന്ദിറിലും പ്രാർഥനകൾ അർപ്പിക്കാനും അനുഗ്രഹം തേടാനും വൻതോതിൽ ഭക്തർ എത്തി.

'ഞങ്ങൾ ക്ഷേത്രത്തിലെത്തി ജലാഭിഷേകം നടത്തി. എനിക്ക് വളരെ സന്തോഷമുണ്ട്. വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിലുള്ളത്. ദർശനം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്' എന്ന് ക്ഷേത്രത്തിലെ ഒരു ഭക്ത തന്‍റെ അനുഭവം പങ്കുവച്ച് കൊണ്ട് പറഞ്ഞു.

അതേസമയം മഹാ കുംഭമേളയുടെ അവസാന ദിവസമായ ഇന്ന് ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ എത്തിച്ചേരുന്നത്. മഹാശിവരാത്രിയോടനുബന്ധിച്ച് പ്രാർഥനകൾ നടത്താൻ വിദേശത്ത് നിന്നുള്ള ഭക്തരും മഹാകുംഭമേളയിലും വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലും ദർശനം നടത്തി. ശിവ നാമങ്ങൾ ഉരുവിട്ടുകൊണ്ടാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തുന്നത്.

ശിവന്‍റെ രാത്രി എന്നറിയപ്പെടുന്ന മഹാശിവരാത്രി വളരെ ആവേശത്തോടെയാണ് ഹൈന്ദവ സമൂഹം ആചരിക്കുന്നത്. സംരക്ഷകനായ ശിവന് സമർപ്പിച്ചിരിക്കുന്ന മഹാശിവരാത്രി ഈ വർഷം ഇന്ന് (ഫെബ്രുവരി 26 ബുധനാഴ്‌ച)ആണ് ആഘോഷിക്കുന്നത്.

സാധാരണയായി, ചാന്ദ്ര കലണ്ടർ പ്രകാരം എല്ലാ ചാന്ദ്ര-സൗര മാസത്തിലെ പതിമൂന്നാം രാത്രിയിലോ പതിനാലാം ദിവസത്തിലോ ആണ് മഹാശിവരാത്രി ദിനം വരുന്നത്. ശിവരാത്രി ദിനത്തിൽ എല്ലാ ശിവക്ഷേത്രങ്ങളും തീർഥാടകരെക്കൊണ്ട് നിറയും.

Also Read: മഹാകുംഭമേള അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കി; ഇതുവരെ എത്തിയത് 64 കോടിയിലധികം ഭക്തർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.