ETV Bharat / bharat

കര്‍ണാടകയിലെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് അംഗീകാരവും ധനസഹായവും നല്‍കണം; കേന്ദ്രത്തോട് ആവശ്യവുമായി ഡികെ ശിവകുമാർ - NEW IRRIGATION PROJECT IN KARNATAKA

ഡികെ ശിവകുമാര്‍ കേന്ദ്ര ജലവിഭവ മന്ത്രി സി ആർ പാട്ടീലുമായി കൂടിക്കാഴ്‌ച നടത്തി.

KARNATAKA DEPUTY CM DK SHIVAKUMAR  KARNATAKA IRRIGATION PROJECTS  JAL SHAKTI MINISTER CR PATIL  ഡി കെ ശിവകുമാർ കർണാടക
DK Shivakumar (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 26, 2025, 5:46 PM IST

ബെംഗളൂരു: കർണാടകയിലെ ആറ് പുതിയ ജലസേചന പദ്ധതികൾക്ക് അംഗീകാരവും സാമ്പത്തിക സഹായവും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. നിലവിലുള്ള ജലസേചന പദ്ധതികൾക്ക് അംഗീകാരവും ഫണ്ടും അനുവദിക്കണമെന്നും ശിവകുമാര്‍ അഭ്യർഥിച്ചു. കര്‍ണാടകയുടെ ജലസേചന വകുപ്പ് വഹിക്കുന്നത് ഡികെ ശിവകുമാറാണ്.

ഡികെ ശിവകുമാര്‍, കേന്ദ്ര ജലവിഭവ മന്ത്രി സി ആർ പാട്ടീലിനെ സന്ദർശിച്ച് ഒരു അപ്പീൽ സമർപ്പിച്ചതായി അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. 11,123 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആറ് പുതിയ നിർദേശങ്ങൾക്ക് പ്രധാനമന്ത്രി ജലസേചന പദ്ധതി പ്രകാരം ധനസഹായം നൽകണമെന്നാണ് അപേക്ഷകളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കര്‍ണാടകയുടെ ആറ് പുതിയ ജലസേചന പദ്ധതികൾ: ബെന്നഹല്ലയിലെ വെള്ളപ്പൊക്ക മാനേജ്മെന്‍റ്, അതിർത്തി പ്രദേശ പരിപാടി, ഭീമാ നദിക്ക് കുറുകെയുള്ള സോന്തി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ 16,000 ഹെക്‌ടറിൽ ശുദ്ധജല ജലസേചന സാധ്യത സൃഷ്‌ടിക്കൽ, മാലപ്രഭ കനാൽ സംവിധാനങ്ങളിലെ വിപുലീകരണ, നവീകരണ, ആധുനികവൽക്കരണ (ഇആർഎം) പ്രവർത്തനങ്ങൾ, അപ്പർ കൃഷ്‌ണ പദ്ധതിയുടെ കീഴിലുള്ള ഇൻഡി ബ്രാഞ്ച് കനാൽ, ഘട്ടപ്രഭ വലതുകര കനാൽ, ചിക്കോടി ബ്രാഞ്ച് കനാൽ, തുംഗഭദ്ര ഇടതുകര കനാൽ നിർദ്ദിഷ്‌ട പദ്ധതികൾ, വിജയപുര, ധാർവാഡ്, ബെലഗാവി, ബാഗൽകോട്ട്, ഗഡഗ്, കൊപ്പൽ, റായ്ച്ചൂർ ജില്ലകൾക്ക് ഗുണം ചെയ്യും.

കർണാടകയിലെ നിലവിലുള്ള മറ്റ് ജലസേചന പദ്ധതികളെക്കുറിച്ചും ഡികെ ശിവകുമാർ പ്രശ്‌നങ്ങൾ ഉന്നയിച്ചു. മേക്കേദാട്ടു പദ്ധതിക്കുള്ള അംഗീകാരങ്ങൾ, അപ്പർ ഭദ്ര പദ്ധതിക്കുള്ള കേന്ദ്ര സഹായം, കൃഷ്‌ണ ജല വിതരണ ട്രൈബ്യൂണൽ-II അവാർഡിനുള്ള ഗസറ്റ് വിജ്ഞാപനം, കലാസ-ഭണ്ഡൂരി കനാൽ പദ്ധതികൾക്കുള്ള ക്ലിയറൻസ്, മഹാനദി-ഗോദാവരി തടത്തിൽ നിന്നുള്ള മിച്ച ജലം കൃഷ്‌ണ - കാവേരി, പെണ്ണാർ-പാലാർ തടത്തിലേക്ക് വഴിതിരിച്ചുവിടൽ, ജലസേചന മാനേജ്മെന്‍റ് മെച്ചപ്പെടുത്തുന്നതിനായി അണക്കെട്ടുകളുടെയും കനാൽ സംവിധാനങ്ങളുടെയും ഓട്ടോമേഷനുള്ള നിർദേശം എന്നിവ ഉടൻ സമർപ്പിക്കുമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിയെ അറിയിച്ചു.

കേന്ദ്ര സർക്കാരിന്‍റെ ജൽ ജീവൻ മിഷന്‍റെ പരിഗണനയ്ക്കായി ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ് വഴി യെറ്റിനഹോൾ കുടിവെള്ള പദ്ധതി നിർദേശം വീണ്ടും സമർപ്പിക്കാൻ കേന്ദ്ര ജലവിഭവ മന്ത്രി ശിവകുമാറിനോട് ആവശ്യപ്പെട്ടു. ജലസേചന വകുപ്പ് വഴിയായിരുന്നു കര്‍ണാടക നിർദേശം സമർപ്പിച്ചിരുന്നത്.

Also Read: വിദ്യാലയങ്ങളില്‍ തെലുഗു നിര്‍ബന്ധിതമായി പഠിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി തെലങ്കാന സര്‍ക്കാര്‍ - TELUGU AS COMPULSORY SUBJECT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.