കോഴിക്കോട് : ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്‍റിട്ട് വിവാദത്തിലായ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. പ്ലാനിങ് ആൻഡ് ഡവലപ്മെന്‍റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. 2025 ഏപ്രിൽ ഏഴാം തീയതി ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കും.
പ്രാരംഭ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊഫസർ പ്രിയാ ചന്ദ്രന്‍റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് സമൂഹമാധ്യമ പോസ്റ്റിന് താഴെ കമന്‍റിട്ട ഷൈജ ആണ്ടവൻ നിലവിൽ ജാമ്യത്തിലാണ്. 2024-ലാണ് ഷൈജ ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നാണ് ഷൈജ ആണ്ടവൻ കമന്‍റിട്ടത്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ കൃഷ്‌ണ രാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്‌ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമന്‍റ്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്‍റ് പിൻവലിക്കുകയായിരുന്നു.
കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ഷൈജയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്‌ത് വിട്ടയക്കുകയായിരുന്നു.
Also Read: മതവിദ്വേഷ പരാമർശ കേസ്: ജാമ്യാപേക്ഷ സമർപ്പിച്ച് പി സി ജോര്‍ജ്