ETV Bharat / health

ദീര്‍ഘനേരം ഇരുന്നാണോ ജോലി? ഫാറ്റി ലിവറിനും പൊണ്ണത്തടിക്കും മറ്റൊന്നും വേണ്ട, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം - IT EMPLOYEES HEALTH STUDY

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ (എച്ച്‌സിയു) ഗവേഷകരുടേതാണ് പഠനം.

Obesity and Liver Disease  MAFLD  IT Employees at High Risk  IT Workforce
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 26, 2025, 1:07 PM IST

ഹൈദരാബാദ് : ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ സാധ്യതയെന്ന് പഠനം. അമിത ജോലി ഭാരവും ദീർഘനേരം ഇരുന്നുള്ള ജോലിയും അമിതവണ്ണത്തിനും കരൾ രോഗത്തിനും കാരണമാകുമെന്നാണ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ (എച്ച്‌സിയു) ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

മെഡിക്കൽ സയൻസസ് വകുപ്പിലെ പ്രൊഫസർ കലയങ്കർ മഹാദേവിൻ്റെ നേതൃത്വത്തിൽ ഗവേഷകരായ പ്രൊഫസർ അനിത, ഭാർഗവ, നന്ദിത പ്രമോദ് എന്നിവർ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. ഐടി ജീവനക്കാരെ നേരിട്ട് കാണുകയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്‌തതിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഉള്ളത്.

പരിശോധനക്ക് വിധേയരായ 84% പേർക്കും മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (എംഎഎഫ്എൽഡി) ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഐടി പ്രൊഫഷണലുകൾക്കിടയിൽ അമിതവണ്ണവും കരൾ സംബന്ധമായ അസുഖങ്ങളും വരാൻ സാധ്യയുണ്ടെന്ന് കണ്ടെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭക്ഷണക്രമം, സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപഭോഗം, അലസമായ ജീവിതശൈലി എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഗവേഷണ കണ്ടെത്തലുകൾ കൂടുതൽ അവലോകനത്തിനായി സയൻ്റിഫിക് റിസർച്ച് ജേണലിന് സമർപ്പിച്ചിട്ടുണ്ട്. എഐജി ആശുപത്രിയിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ. പിഎൻ റാവുവുമായി സഹകരിച്ചാണ് 3,450 ഐടി ജീവനക്കാർക്കായി മെഡിക്കൽ ചെക്ക്‌ അപ്പ് നടത്തിയത്.

സോഷ്യൽ മീഡിയയിലും ഷോപ്പിങ് മാളുകളിലും ക്യാംപെയിൻ നടത്തിയാണ് ഐടി ജീവനക്കാരെ മെഡിക്കൽ ചെക്ക് അപ്പിനായി എത്തിച്ചത്. 2023 ജൂൺ മുതൽ 2024 ജൂൺ വരെ സമഗ്രമായ പഠനം നടത്തിയിരുന്നു.

ഗവേഷണത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍

  • 84% ഐടി ജീവനക്കാർക്കും അമിതവണ്ണവും ഫാറ്റി ലിവർ രോഗവും
  • 5% പേർക്കും കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നു
  • 71% യുവ ഐടി പ്രൊഫഷണലുകളിലും പൊണ്ണത്തടി
  • 34% പേർക്ക് ദഹന പ്രശ്‌നനമുള്ളതായി കണ്ടെത്തൽ
  • 10% പേർക്ക് പ്രമേഹ രോഗം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യായാമം അത്യാവശ്യമാണെന്നാണ് വിദഗ്‌ധരുടെ കണ്ടെത്തൽ. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. പതിവ് ശാരീരിക വ്യായാമം, മെഡിക്കൽ പരിശോധന, യോഗ മെഡിറ്റേഷൻ എന്നിവ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വിദഗ്‌ധർ നിർദേശിക്കുന്നു.

Also Read: വര്‍ഷത്തില്‍ 300 ദിവസവും മോദി കഴിക്കുന്നത് ഈ ഭക്ഷണം... ഇതിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ? - MODI EATS MAKHANA 300 DAYS A YEAR

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.