ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ നന്നാക്കാനും അവരുടെ കളിക്കാരെ ഒരു വർഷത്തിനുള്ളിൽ മികച്ചതാക്കാനും തനിക്ക് കഴിയുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്‍റെ പിതാവുമായ യോഗ്‌രാജ് സിങ് അവകാശപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കമന്‍ററി ബോക്സിൽ നിന്ന് പുറത്തുവന്ന് പാകിസ്ഥാൻ കളിക്കാരെ മൈതാനത്ത് സഹായിക്കാൻ ഷോയിബ് അക്തറിനെയും വസീം അക്രത്തെയും ലക്ഷ്യം വച്ചുകൊണ്ട് യോഗ്‌രാജ് വിമര്‍ശിച്ചു. ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ഏതെങ്കിലും വിധത്തിൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷപ്പെടുത്താനാണ് അക്രം ഉൾപ്പെടെയുള്ളവർ ശ്രമിക്കേണ്ടതെന്നും യോഗ്‌രാജ് പറഞ്ഞു.
🚨YOGRAJ SINGH ON PAKISTAN TEAM:
— Being Human (@BhttDNSH100) February 26, 2025
- Mein jata hoon pakistan, ek saal mein team khadi kar kay dikhaunga tum yaad rakhoge (I can coach them. I will build this team in one year and you’ll will remember it). pic.twitter.com/t90AL3kXOs
'വസിം ജി, നിങ്ങള്‍ അവിടെ ഇരുന്ന് പണം സമ്പാദിക്കുകയാണ്, അല്ലേ?' നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോയി ക്യാമ്പ് സ്ഥാപിക്കുക. നിങ്ങളിൽ ഏത് മികച്ച കളിക്കാരനാണ് പാകിസ്ഥാനെ ലോകകപ്പ് ജയിപ്പിക്കാൻ കഴിയുകയെന്ന് എനിക്ക് കാണണം. കമന്‍ററി ബോക്സിൽ ഇരുന്ന് വലിയ കാര്യങ്ങൾ പറഞ്ഞതുകൊണ്ട് ഒരു വ്യത്യാസവും ഉണ്ടാകില്ല.
ഒരു വർഷത്തിനുള്ളിൽ പാകിസ്ഥാൻ ക്രിക്കറ്റിനെ നന്നാക്കാൻ തനിക്ക് കഴിയും, അവരുടെ കളിക്കാരെ മികച്ചതാക്കാനും സാധിക്കുമെന്നും യോഗ്‌രാജ് അവകാശപ്പെട്ടു. ഞാൻ പാകിസ്ഥാനില്‍ പോയാൽ, ഒരു വർഷത്തിനുള്ളിൽ ഞാൻ ടീമിനെ മികച്ചതാക്കും. നിങ്ങളെല്ലാവരും എന്നെ ഓർക്കും. ഇതിനെല്ലാം ആധാരം നമ്മുടെ താൽപര്യവും ആവേശവുമാണ്. നിലവിൽ ക്രിക്കറ്റ് അക്കാദമിയിൽ ഒരു ദിവസം മാത്രം 12 മണിക്കൂറിലധികമാണ് ഞാൻ ചെലവഴിക്കുന്നതെന്ന് മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
Yuvraj Singh's father Yograj Singh has made a big claim about the Pakistan team. He has said that if he is made the head coach of the Pakistan team, he will make the Pakistan team the best in a year. pic.twitter.com/BUy3sGC86O
— 𝐂𝐂𝐑 (@CricComradeRaja) February 26, 2025
മുഹമ്മദ് റിസ്വാൻ നയിക്കുന്ന പാകിസ്ഥാൻ ടീം കടുത്ത വിമർശനം നേരിടുന്ന സമയത്താണ് യോഗ്‌രാജ് സിങ്ങിന്‍റെ പ്രസ്താവന വന്നിരിക്കുന്നത്. ന്യൂസിലൻഡിനോടും ഇന്ത്യയോടും തോറ്റതിന് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഫൈനൽ മത്സരത്തിൽ നിന്ന് ആതിഥേയരായ പാകിസ്ഥാൻ ടീം പുറത്തായി.
- Also Read: ചാമ്പ്യൻസ് ട്രോഫിയില്‍ വീണ്ടും സുരക്ഷാ വീഴ്ച: രചിന് രവീന്ദ്രയെ കയറിപിടിച്ച് ആരാധകന്, താരം ഞെട്ടലില്‍ - PAKISTANI FAN ARRESTED AND BANNED
- Also Read: 'ഒരു വിക്കറ്റ് വീഴ്ത്തിയതിനാണോ 5 വിക്കറ്റ് നേടിയ പോലെ ഈ ആഘോഷം': അബ്റാറിനെ വിമര്‍ശിച്ച് വസീം അക്രം - WASIM AKRAM
- Also Read: ചാമ്പ്യൻസ് ട്രോഫിയിൽ ഭീകരാക്രമണ ഭീഷണി; പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് - TERROR THREAT ON CHAMPIONS TROPHY