കേരളം

kerala

ETV Bharat / state

പാളയം യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു-എസ്എഫ്ഐ വാക്കേറ്റം; വനിത സ്ഥാനാർഥിയെ മർദിച്ചെന്ന് പരാതി - KSU SFI CLASH IN UNIVERSITY COLLEGE

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു-എസ്എഫ്ഐ വാക്കേറ്റം.

കെഎസ്‌യു എസ്എഫ്ഐ വാക്കേറ്റം  യൂണിവേഴ്‌സിറ്റി കോളജ് പാളയം  KSU SFI CLASH  UNIVERSITY COLLEGE PALAYAM
Umiversity college palayam (ETV Bharat)

By ETV Bharat Kerala Team

Published : Oct 13, 2024, 7:54 PM IST

തിരുവനന്തപുരം :പാളയം യൂണിവേഴ്‌സിറ്റി കോളജിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു എസ്എഫ്ഐ വാക്കേറ്റം. ഇന്ന് (ഒക്‌ടോബർ 13) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തങ്ങളുടെ സ്ഥാനാർഥിയെ മർദിച്ചെന്ന് കെഎസ്‌യു ആരോപിക്കുന്നുണ്ട്. വനിത സ്ഥാനാർഥിയായ നയനയ്ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്യാമ്പസിനുള്ളിൽ കെഎസ്‌യു സ്ഥാനാർഥികളുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിന് വഴിവച്ചത്. എന്നാൽ കോളജിന് പുറത്തുള്ള വിദ്യാർഥികൾ ക്യാമ്പസിൽ പ്രവേശിച്ചുവെന്നാണ് എസ്എഫ്ഐ ആരോപണം. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി.

Also Read:കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു; വേങ്ങരയിൽ വൃദ്ധദമ്പതികൾക്ക് ക്രൂര മർദനം

ABOUT THE AUTHOR

...view details