തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളിലെ ഫീസ് നിശ്ചയിച്ചു. ഇനിമുതൽ ലൈസൻസ് എടുക്കുന്നതിനും ഡ്രൈവിങ് പരിശീലനത്തിനും കുറഞ്ഞ ചെലവിൽ കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളുകളെ ആശ്രയിക്കാം. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനം വരെയാണ് ഫീസിൽ വരുന്ന മാറ്റം.
ആദ്യഘട്ടത്തിൽ ആറ് ഡ്രൈവിങ് സ്‌കൂളാണ് ആരംഭിക്കുക. തിരുവനന്തപുരത്ത് ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിങ് സ്‌കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഹെവി ലൈസൻസ്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് തുടങ്ങിയവ എടുക്കുന്നതിനായി 9000 രൂപയാണ് ഫീസ്. 3500 രൂപയാണ് ടുവീലർ ലൈസൻസിന് ഫീസ്. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരേ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. എൽഎംവി, ടുവീലർ ലൈസൻസുകൾക്ക് രണ്ടിനും കൂടി 11,000 രൂപ മതി.