കോട്ടയം:ജില്ലയിൽ ട്രെയിനുകൾ വൈകി ഓടുന്നു.അടിച്ചിറ - പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് ട്രെയിനുകൾ വൈകിയോടുന്നത്. ഇന്ന് (നവംബർ 9) രാവിലെയാണ് പാളത്തിൽ വിള്ളൽ കണ്ടത്.
കോട്ടയത്ത് റെയിൽ പാളത്തിൽ വിള്ളൽ; ട്രെയിനുകൾ വൈകിയോടുന്നു, പ്രശ്‌നം താത്‌കാലികമായി പരിഹരിച്ചു - CRACKS FOUND IN RAILWAY TRACK
അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടു. ഇന്ന് രാവിലെയാണ് റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തിയത്.
![കോട്ടയത്ത് റെയിൽ പാളത്തിൽ വിള്ളൽ; ട്രെയിനുകൾ വൈകിയോടുന്നു, പ്രശ്‌നം താത്‌കാലികമായി പരിഹരിച്ചു CRACKS IN RAILWAY TRACK IN KOTTAYAM റെയിൽ പാളത്തിൽ വിള്ളൽ TRAINS DELAYED IN KOTTAYAM LATEST NEWS IN MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/09-11-2024/1200-675-22864066-thumbnail-16x9-train.jpg)
Kottayam Adichira Cracks Found In Railway Track (ETV Bharat)
Published : Nov 9, 2024, 9:10 PM IST
റെയിൽ പാളത്തിൽ വിള്ളൽ (ETV Bharat)
പരശുറാം, ശബരി എക്‌സ്‌പ്രസുകളും കൊല്ലം - എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു. വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടുകയാണ്.
Also Read:റെയില്‍വേക്ക് ചരിത്ര നേട്ടം; ഒറ്റദിവസം യാത്ര ചെയ്‌തവരുടെ എണ്ണത്തില്‍ സർവകാല റെക്കോഡ്