കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മഴ തുടരും; 3 ജില്ലകളിൽ യെല്ലോ അലർട്ട് - KERALA WEATHER UPDATE - KERALA WEATHER UPDATE

ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

YELLOW ALERT DISTRICTS KERALA  KERALA RAINS  കേരളത്തിൽ ശക്‌തമായ മഴ തുടരും  മഴ മുന്നറിയിപ്പുകൾ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 5, 2024, 9:29 AM IST

Updated : Jun 5, 2024, 10:35 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത തുടരണം.

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാടിൻ്റെ സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ആന്ധ്ര തീരത്തിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

നാളെ (ജൂൺ 6) തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഏഴിന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും എട്ടിന് ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:കനത്ത മഴ: ബെംഗളൂരുവിൽ വ്യാപക നാശനഷ്‌ടം, ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

Last Updated : Jun 5, 2024, 10:35 AM IST

ABOUT THE AUTHOR

...view details