കേരളം

kerala

ETV Bharat / state

ഒരിടത്തും മികച്ച നടപ്പാതയില്ല; കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി - HC ON ROADS IN KOCHI

നടപ്പാതകളിലെല്ലാം കാറുകൾ പാർക്ക് ചെയ്യുന്നുവെന്നും പിന്നെ എന്തിനാണ് പൊലീസെന്നും കോടതി ചോദിച്ചു.

ERNAKULAM ROADS  Road Conditions In Kochi  HC CRITICIZED ROADS IN KOCHI  എറണാകുളം റോഡ്
High Court of Kerala (IANS)

By ETV Bharat Kerala Team

Published : Nov 21, 2024, 7:40 AM IST

എറണാകുളം:കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. എല്ലാ നടപ്പാതകളിലും കാറുകൾ പാർക്ക് ചെയ്യുന്നുവെന്നും പിന്നെ എന്തിനാണ് പൊലീസുകാരെന്നും കോടതി ചോദിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെയും കലക്‌ടറെയും വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് നിരവധി ഇടക്കാല ഉത്തരവുകളിറക്കിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിമർശനം. ഒരിടത്തെങ്കിലും മികച്ച നടപ്പാതയില്ലാത്ത എന്ത് നഗരമാണിതെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി എംജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും കുറ്റപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കൊച്ചിയിൽ ഏത് റോഡും, നടപ്പാതയുമാണ് സുരക്ഷിതമെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചു. എംജി റോഡിലെ നടപ്പാത പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെയും കലക്‌ടറെയും വിളിച്ചു വരുത്തുമെന്നും മുന്നറിയിപ്പ് നൽകി. നഗരത്തിലെ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ജില്ലാ കലക്‌ടർക്കെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുൻകാല ഉത്തരവുകൾ പരിശോധിച്ച് നടപടിയെടുക്കാനും നിർദേശിച്ചു.

ഫ്രഞ്ച് പൗരൻ ഓടയിൽ വീണ സംഭവത്തെയും കോടതി പരാമർശിച്ചു. ഫ്രഞ്ചിനെ കൂടാതെ, ഇറ്റാലിയൻ, അമേരിക്കൻ എന്നീ പൗരന്മാരെ കൂടി കണ്ടു പിടിച്ച് വീഴ്ത്തണമെന്നും ഹൈക്കോടതി പരിഹസിച്ചു. തുടർന്ന് റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഒരാഴ്‌ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Also Read:'തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ബിജെപി ഗൂഢാലോചന'; ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്

ABOUT THE AUTHOR

...view details