കേരളം

kerala

By ETV Bharat Kerala Team

Published : May 21, 2024, 8:59 PM IST

ETV Bharat / state

കൊച്ചി ഇങ്ങനെ പോയാൽ തിരുവനന്തപുരത്തെക്കാൾ കഷ്‌ടമാകും; വിമർശനവുമായി ഹൈക്കോടതി - WATERLOGGED IN KOCHI

ഹൈക്കോടതി ഹർജികൾ പരിഗണിച്ചത് കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന നിർദേശത്തോടെ.

WATERLOGGED DUE TO HEAVY RAIN  WATERLOGGED PETITION  കൊച്ചിയിലെ വെള്ളക്കെട്ട്  കേരള ഹൈക്കോടതി
Kerala High Court (Etv Bharat Network)

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. ഇങ്ങനെ തുടരുകയാണെങ്കിൽ തിരുവനന്തപുരത്തിലേതിലും കഷ്‌ടമാകും കൊച്ചിയിലെ സ്ഥിതിയെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൂടാതെ മുല്ലശ്ശേരി കനാലിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും എറണാകുളം ജില്ലാ കളക്‌ടർക്ക് കോടതി നിർദേശം നൽകി. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച ഹർജിയിലാണ് കോാടതി നടപടിയെടുത്തത്.

കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിച്ചത്. തിരുവനന്തപുരത്തെ സാഹചര്യം നോക്കൂ. അതിലും കഷ്‌ടമാകും ഇനി കൊച്ചിയിലെ സ്ഥിതിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ പറഞ്ഞു.

മുല്ലശ്ശേരികനാലിലെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്‌ടർ അറിയിക്കണമെന്ന് ഇടക്കാല ഉത്തരവും ഹൈ കോടതി പുറപ്പെടുവിച്ചു, അതോടൊപ്പം ഹൈക്കോടതിക്ക് സമീപമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും നിർദേശിച്ചു. സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കണമെന്നും കോടതി എടുത്തു പറഞ്ഞിട്ടുണ്ട്.

മഴക്കാല പൂർവ്വ ശുചീകരണം കൃത്യമായി നടപ്പാക്കാത്തതാണ് കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണം. മുല്ലശ്ശേരി കനാലിലെ മാലിന്യം നീക്കി നീരൊഴുക്ക് തടസം മാറ്റിയെങ്കിൽ മാത്രമെ ,ഇതിനൊരു പരിഹാരമുണ്ടാകൂ. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നുവെങ്കിലും മഴ കനക്കുന്നതോടെ ,സ്ഥിതി കൂടുതൽ വഷളാകും.

Also Read : കനത്ത മഴയിൽ ദുരിതത്തിലാഴ്‌ന്ന് തലസ്ഥാനം; താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് - Heavy Rain Damages In Kerala

ABOUT THE AUTHOR

...view details