തിരുവനന്തപുരം :പൊതു-സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനില്ലെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. വനിത സഹകരണ സംഘങ്ങൾക്ക് 2.5 കോടി ബജറ്റിൽ വകയിരുത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി (സ്വകാര്യ നിക്ഷേപം ഉൾപ്പടെ) വകയിരുത്തി. കുടുംബശ്രീക്ക് 265 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.
കേരള ബജറ്റ് 2024 : വനിത സഹകരണ സംഘങ്ങൾക്ക് 2.5 കോടി - സംസ്ഥാന ബജറ്റ് 2024
കുടുംബശ്രീയുടെ നേതൃത്വത്തിൽ 430 കോടിയുടെ പ്രത്യേക ഉപജീവന പദ്ധതി
![കേരള ബജറ്റ് 2024 : വനിത സഹകരണ സംഘങ്ങൾക്ക് 2.5 കോടി കേരള ബജറ്റ് 2024 budget 2024 kerala budget 2024 kn balagopal സംസ്ഥാന ബജറ്റ് 2024 സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍](https://etvbharatimages.akamaized.net/etvbharat/prod-images/05-02-2024/1200-675-20668811-thumbnail-16x9-kerala-budget-2024.jpg)
kerala budget 2024
Published : Feb 5, 2024, 10:47 AM IST
|Updated : Feb 5, 2024, 1:43 PM IST
വിവാഹബന്ധം വേർപെടുത്തിയവരോ വിധവകളോ ഭർത്താവ് ഉപേക്ഷിച്ചവരോ ആയ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്‌ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്ന പുതിയ പദ്ധതിക്ക് 5 കോടി വകയിരുത്തി. നിർഭയ പദ്ധതിയ്‌ക്ക് 10 കോടി രൂപ. സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾക്കായി 10 കോടിയും അനുവദിച്ചു.
Last Updated : Feb 5, 2024, 1:43 PM IST